ക​രാ​റി​നെ സ്വാ​ഗ​തം​ചെ​യ്ത് ജി.​സി.​സി കൗ​ൺ​സി​ലും ഒ.​ഐ.​സി​യും

ജി​ദ്ദ: സു​ഡാ​നി​ലെ സി​വി​ലി​യ​ന്മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ജ്ഞാ ക​രാ​ർ ഒ​പ്പു​വെ​ച്ച​തി​നെ ഒ.​ഐ.​സി​യും ജി.​സി.​സി കൗ​ൺ​സി​ലും സ്വാ​ഗ​തം​ചെ​യ്തു.

ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി

സു​ഡാ​ൻ സാ​യു​ധ​സേ​നാ പ്ര​തി​നി​ധി​ക​ളും റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്‌​സ് പ്ര​തി​നി​ധി​ക​ളും ത​മ്മി​ൽ ജി​ദ്ദ​യി​ൽ പ്രാ​ഥ​മി​ക ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​തി​നെ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി​യും സ്വാ​ഗ​തം ചെ​യ്തു.

എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും ത​ര​ണം​ചെ​യ്യു​ന്ന​തി​നും എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും കാ​ഴ്ച​പ്പാ​ടു​ക​ൾ കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​തി​നും ക​ഴി​ഞ്ഞ യോ​ഗ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ​യും അ​മേ​രി​ക്ക​യും എ​ല്ലാ ക​ക്ഷി​ക​ളു​മാ​യും ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു.

സു​ഡാ​ന്റെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നും സു​ര​ക്ഷ, സ​മാ​ധാ​നം, രാ​ഷ്ട്രീ​യ സ്ഥി​ര​ത, വി​ക​സ​നം എ​ന്നി​വ​ക്കാ​യു​ള്ള സു​ഡാ​ൻ ജ​ന​ത​യു​ടെ അ​ഭി​ലാ​ഷം കൈ​വ​രി​ക്കാ​നും ശാ​ശ്വ​ത​വും സ​മ​ഗ്ര​വും സ​മാ​ധാ​ന​പ​ര​വു​മാ​യ പ​രി​ഹാ​ര​ത്തി​ലേ​ക്ക് എ​ത്താ​നും ഈ ​ക​രാ​റി​ലൂ​ടെ സാ​ധി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ.​ഐ.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹു​സൈ​ൻ ഇ​ബ്രാ​ഹിം ത്വാ​ഹ

പ്ര​ഖ്യാ​പ​നം സു​ഡാ​നി​ലെ സാ​യു​ധ പോ​രാ​ട്ടം എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും സു​ര​ക്ഷ​യും സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹു​സൈ​ൻ ഇ​ബ്രാ​ഹിം ത്വാ​ഹ പ​റ​ഞ്ഞു.

ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ലെ​ത്താ​ൻ സൗ​ദി അ​റേ​ബ്യ​യും അ​മേ​രി​ക്ക​യും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ്ര​ശം​സി​ച്ചു. സു​ഡാ​നി​ലെ ദു​ഷ്‌​ക​ര​മാ​യ മാ​നു​ഷി​ക സാ​ഹ​ച​ര്യം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് മാ​നു​ഷി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ ക​രാ​റി​ൽ ഒ​പ്പി​ട്ട​വ​ർ പാ​ലി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര​വും ശാ​ശ്വ​ത​വു​മാ​യ വെ​ടി​നി​ർ​ത്ത​ലി​ൽ എ​ത്തി​ച്ചേ​രാ​നും സ​മാ​ധാ​ന ച​ർ​ച്ച​യു​ടെ ച​ട്ട​ക്കൂ​ടി​ൽ സു​ഡാ​നി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് സൗ​ദി-​അ​മേ​രി​ക്ക​ൻ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​നി​യും പ്ര​വ​ർ​ത്ത​നം തു​ട​രേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - Agreement welcomed by GCC Council and OIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.