ജിദ്ദ: അക്ബർ ട്രാവൽസ് ആൻഡ് ടൂറിസം കമ്പനി ജിദ്ദ ഓഫിസ് ഉദ്ഘാടനം ഇന്ന് നടക്കും. ജിദ്ദ മദീന റോഡിൽ മുശ്രിഫ ഡിസ്ട്രിക്ടിലുള്ള സിറ്റി സെന്റർ സമുച്ചയത്തിൽ ആരംഭിക്കുന്ന പുതിയ ഓഫിസ് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സ്വദേശികളും വിദേശികളുമായ നിരവധി പ്രമുഖർ സംബന്ധിക്കുമെന്ന് അക്ബർ ട്രാവൽസ് സാരഥികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡാനന്തരം സൗദി അറേബ്യയിൽ ടൂറിസം, ട്രാവൽ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവമായ കുതിപ്പും അനന്ത സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അക്ബർ ട്രാവൽസ് ആൻഡ് ടൂറിസം കമ്പനിയുടെ വികസനക്കുതിപ്പിലെ സുപ്രധാന നാഴികക്കല്ലായിരിക്കും ജിദ്ദ ഓഫിസെന്ന് അവർ അറിയിച്ചു. അക്ബർ ട്രാവൽസ് ആൻഡ് ടൂറിസം കമ്പനി സൗദിയിൽ തുറക്കുന്ന ഏഴാമത്തെ ഓഫിസാണ് ജിദ്ദയിലേത്.
റിയാദ്, ദമ്മാം, അൽ കോബാർ എന്നിവിടങ്ങളിൽ നേരത്തെ ഓഫിസ് തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എട്ടാമത്തെ ശാഖ ജിദ്ദ ഹംദാനിയയിൽ വൈകാതെ തുറന്നു പ്രവർത്തനമാരംഭിക്കും. മക്ക, മദീന, തബൂക്ക്, അബഹ, ജിസാൻ എന്നീ നഗരങ്ങളിലും പുതിയ ശാഖകൾ ഉടൻ തുറക്കും. മാതൃസ്ഥാപനമായ അക്ബർ ട്രാവൽസിന് സൗദിയിൽ 15ലേറെ ബ്രാഞ്ചുകളുണ്ട്.
ആഭ്യന്തര ടൂറിസത്തിനായുള്ള അറേബ്യൻ ജേർണിസ്, ഗ്രൂപ് പാക്കേജസ്, ഡി.എം.സി, ട്രാവൽ ഏജൻസികൾക്കും സബ് ഏജൻസികൾക്കും നൽകുന്ന ഓൺലൈൻ പ്ലാറ്റ് ഫോമായ അക്ബർ ബി.ടു.ബി പോർട്ടൽ, അക്ബർ ഓൺലൈൻ ട്രാവൽ പോർട്ടൽ, അക്ബർ ഹജ്ജ് ആൻഡ് ഉംറ, അൽ നാസർ കിച്ചൻ, ഉംറ ട്രിപ് ഡോട്ട് കോം തുടങ്ങിയവ ഗ്രൂപ്പിനുകീഴിൽ പ്രവർത്തിച്ചുവരുന്നു. ഹജ്ജ്, ഉംറ തീർഥാടകർക്ക് രുചികരവും ആരോഗ്യദായകവുമായ ഭക്ഷണം തയാർ ചെയ്തു വിതരണം ചെയ്യുന്ന കാറ്ററിങ് സർവിസായ അൽ നാസർ കിച്ചനിൽ കേരളമടക്കം എല്ലാ ഇന്ത്യൻ ഭക്ഷണവും ഇന്തോനേഷ്യൻ, ബംഗ്ലാദേശ്, മലേഷ്യൻ, അറബിക്, ഓറിയന്റൽ തുടങ്ങിയവയും ലഭ്യമാണ്.
സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഉംറ ട്രിപ് ഡോട്ട് കോം ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ തീർഥാടകർക്ക് നേരിട്ടും ഏജൻസികൾ വഴിയും ഉംറ പാക്കേജുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും അക്ബർ ട്രാവൽസ് സാരഥികൾ അറിയിച്ചു.
ആഷിയ അബ്ദുൽ നാസർ (ഡയറക്ടർ), ഷാഹിദ് ഖാൻ (ഗ്ലോബൽ സെയിൽസ് ഹെഡ്), മുഹമ്മദ് സഈദ് (ജിദ്ദ ഓഫിസ് മാനേജർ), എ.വി. സമീർ (ഓൺലൈൻ സെയിൽസ് ഹെഡ്), ശബീർ അഹമ്മദ് (സിറ്റി സെന്റർ ഓഫിസ് മാനേജർ), സുഹൈർ അഹമ്മദ് അൽഷെഹ്രി (പി.ആർ.ഒ), അസ്ഹർ ഖുറേഷി, അജയ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.