കൊട്ടിയം: പ്രവാസി കൂട്ടായ്മയായ മുട്ടയ്ക്കാവ് അൽ ഇഹ്സാൻ ചാരിറ്റബിൾ സൊസൈറ്റി രണ്ടാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി സംഗമവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
രാവിലെ ഒമ്പത് മുതൽ മഞ്ഞക്കര സൽമ ഓഡിറ്റോറിയത്തിൽ മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജിന്റെ നേതൃത്വത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കൊല്ലം സൈബർ സെൽ സബ് ഇൻസ്പെക്ടർ എ. നിയാസ് ഉദ്ഘാടനം ചെയ്തു. അൽ ഇഹ്സാൻ ഫിനാൻസ് സെക്രട്ടറി സൈഫുദ്ദീൻ ഇബ്രാഹീം അധ്യക്ഷത വഹിച്ചു.
കെ.പി. അബൂബക്കർ ഹസ്രത്ത് പ്രാർഥനക്ക് നേതൃത്വം നൽകി. മുട്ടയ്ക്കാവ് ജമാഅത്ത് ഇമാം എം.എ. മുഹമ്മദ് നിസാമി എം.എ ഉദ്ഘാടനം നിർവഹിച്ചു. കേരള യൂനിവേഴ്സിറ്റി ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് വകുപ്പ് മേധാവി അഷ്റഫ് കടയ്ക്കൽ ഉദ്ബോധന പ്രസംഗം നടത്തി. എ.കെ. ഉമർ മൗലവി, അബ്ദുൽ ഹഖീം സഖാഫി മുടീച്ചിറയും മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി യഹിയ മുട്ടയ്ക്കാവ് റിപ്പോർട്ട് അവതരിപ്പിച്ചു.
10, 12 ക്ലാസുകളിൽ എല്ലാ വിഷയത്തിനും മുഴുവൻ എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും ഉന്നത വിജയം നേടിയ മദ്റസ വിദ്യാർഥികളെയും കണ്ണനല്ലൂർ പൊലീസ് എസ്.എച്ച്.ഒ വി. ജയകുമാർ, മുട്ടയ്ക്കാവ് ജമാഅത്ത് അസിസ്റ്റൻറ് ഇമാം അബ്ദുറഹീം റഷാദി എന്നിവർ അനുമോദിച്ചു.
25 പേർക്കുള്ള ചികിത്സാസഹായം കെ.കെ.വി യു.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ വിജയൻകുട്ടി നിർവഹിച്ചു. അൽ ഇഹ്സാൻ കോഓഡിനേറ്റർ ഷറഫുദ്ദീൻ മുട്ടയ്ക്കാവ് ആശംസ അറിയിച്ചു. എ. സക്കരിയ സ്വാഗതവും നിസാം പുതുപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.