റിയാദ്: ദേശീയ ദിന ഭാഗമായി കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള രക്തദാന കാമ്പയിനിൽ അൽഖർജ് കെ.എം.സി.സിയും ഭാഗമായി. അൽഖർജ് കിങ് ഖാലിദ് ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് ഇരുപതോളം പേർ രക്തം ദാനം ചെയ്തു. കിങ് ഖാലിദ് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹകരണത്തോടെ നടന്ന പരിപാടി അൽഖർജ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് യൂസുഫ് ഫൈസി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മൊയ്തീൻ കുട്ടി ചേളാരി, കാരുണ്യ വിഭാഗം കൺവീനർ മുഹമ്മദ് പുന്നക്കാട്, ജോ.സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, ഇഖ്ബാൽ അരീക്കാടൻ, റാഷിദ് കാപ്പുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.