അ​ൽ​ഖോ​ബാ​ർ കെ.​എം.​സി. സി ​കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ സം​ഗ​മം

അൽഖോബാർ കെ.എം.സി.സി ഹൈദരലി തങ്ങൾ അനുസ്മരണ സംഗമം

അൽഖോബാർ: മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റും നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ അൽഖോബാർ കെ.എം.സി.സി കേന്ദ്രകമ്മിറ്റി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ഇഖ്ബാൽ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ദേശീയ സെക്രട്ടേറിയറ്റംഗം

സുലൈമാൻ കൂവേരി ഉദ്ഘാടനം ചെയ്തു. ഒരുവിധ പാർലമെൻററി സ്ഥാനവും അലങ്കരിക്കാതെ നാട്ടിലെയും മറുനാട്ടിലെയും വിഭിന്ന മേഖലകളിലുള്ള ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങൾക്ക് നടുവിൽ സാന്ത്വന സ്പർശമായ് നിലകൊണ്ട ജനകീയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്നും കേരളത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കാൻ ഹൈദരലി തങ്ങൾ കാത്തു സൂക്ഷിച്ച വിനയത്തിന്റെ പാത ഏവർക്കും മാതൃകയായിരുന്നുവെന്നും അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.

സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, അബ്ദുസ്സലാം ഹാജി കുറ്റിക്കാട്ടൂർ, ഒ.പി. ഹബീബ് ബാലുശ്ശേരി, അബ്ദുൽ അസീസ് കത്തറമ്മൽ, മൊയ്തുണ്ണി പാലപ്പെട്ടി, ഷറഫുദ്ദീൻ വെട്ടം, മുഹമ്മദ് പുതുക്കുടി, മുഹമ്മദ് അമീൻ ഈരാറ്റുപേട്ട, സുബൈർ പൂനൂർ, ഹബീബ് പൊയിൽതൊടി, അൻവർ ശാഫി വളാഞ്ചേരി, ഫവാസ് ഹുദവി, അബ്ദുൽ നാസർ ദാരിമി കമ്പിൽ, ആസിഫ് മേലങ്ങാടി, നജ്മുദ്ദീന്‍ വെങ്ങാട്, സുബൈർ പൂനൂർ, റസാഖ് ബാവു ഓമാനൂർ, ശാഫി വാണിയമ്പലം എന്നിവർ സംസാരിച്ചു. ലുബൈദ് ഒളവണ്ണ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി സ്മൈൽ പുള്ളാട്ട് സ്വാഗതവും ട്രഷറർ അൻവർ നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു. ഗഫൂർ മേപ്പാടി, ജാഫർ അരീക്കോട്, റസാഖ് ചോലക്കര എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Al Khobar KMCC Hyderali Thangal Memorial Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.