സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് അ​ൽ​ഖോ​ബാ​ർ കെ.​എം.​സി.​സി ‘സാ​ന്ത്വ​ന സ്പ​ർ​ശം 2021’ ബ​ലി​പെ​രു​ന്നാ​ൾ സ​ഹാ​യ​ധ​ന വി​ത​ര​ണോ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു 

തി​രി​കെ മ​ട​ങ്ങാ​നാ​കാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി അ​ൽ​ഖോ​ബാ​ർ കെ.​എം.​സി.​സി

ദ​മ്മാം: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ട്ട് സൗ​ദി​യി​ലെ പ്ര​വാ​സ തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കാ​തെ നാ​ട്ടി​ൽ ബു​ദ്ധി​മു​ട്ടു​ന്ന അ​ൽ​ഖോ​ബാ​റി​ലെ പ്ര​വാ​സി​ക​ൾ​ക്ക്​ ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ ആ​ശ്വാ​സ​മേ​കി കെ.​എം.​സി.​സി കേ​ന്ദ്ര​ക​മ്മി​റ്റി.

നാ​ട്ടി​ൽ ക​ഴി​യു​ന്ന ഹൗ​സ് ഡ്രൈ​വ​ർ​മാ​ർ അ​ട​ങ്ങു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം വി​ത​​ര​ണോ​ദ്​​ഘാ​ട​നം മ​ല​പ്പു​റ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് റ​ഷീ​ദ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സൗ​ദി​യി​ലെ പ്ര​വാ​സി തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ പ്ര​യാ​സ​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ട​ത്ര താ​ൽ​പ​ര്യം കാ​ണി​ക്കാ​ത്ത ഘ​ട്ട​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി കെ.​എം.​സി.​സി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ല്യ​ത​യി​ല്ലാ​ത്ത​താ​ണെ​ന്ന്​ റ​ഷീ​ദ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2020 മാ​ർ​ച്ച് മു​ത​ൽ ജോ​ലി പ്ര​തി​സ​ന്ധി നേ​രി​ട്ട് നാ​ട്ടി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്കു കീ​ഴി​ൽ വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മാ​ഹ​രി​ച്ച തു​ക​യു​ടെ മൂ​ന്നാം​ഘ​ട്ട വി​ത​ര​ണ​മാ​ണ് ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ ന​ൽ​കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ അ​ൽ​ഖോ​ബാ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ വ്യ​ക്ത​മാ​ക്കി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം മ​ര​ക്കാ​ർ കു​ട്ടി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലാം ഹാ​ജി കു​റ്റി​ക്കാ​ട്ടൂ​ർ, അ​ക്ര​ബി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഇൗ​ൽ പു​ള്ളാ​ട്ട് ക​ണ്ണ​മം​ഗ​ലം, മൊ​യ്തീ​ൻ കോ​യ ചെ​ട്ടി​പ്പ​ടി, സു​ഹൈ​ൽ കു​ന്ദ​മം​ഗ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Al Khobar KMCC to provide relief to expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.