പ്രവാസി വെൽഫെയർ അൽ ഖോബാർ ഘടകം മലബാർ ഗോൾഡുമായി സഹകരിച്ച് ഇഫ്താർ കിറ്റ് വിതരണം നടത്തിയപ്പോൾ
അൽ ഖോബാർ: പ്രവാസി വെൽഫെയർ അൽ ഖോബാർ ഘടകം ദമ്മാമിലെ സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലും റാഖയിലുമുള്ള ലേബർ ക്യാമ്പുകളിൽ മലബാർ ഗോൾഡുമായി സഹകരിച്ച് ഇഫ്താർ കിറ്റ് വിതരണം നടത്തി. 150 ഓളം കിറ്റുകൾ വിതരണം ചെയ്തു.
പ്രവാസി നേതാക്കളായ ഫൈസൽ കൈപ്പമംഗലം, ഷജീർ തൂണേരി, നിസാർ, കുഞ്ഞിമുഹമ്മദ്, ഫൈസൽ റഹ്മാൻ, ഫാഇസ്, രാജേഷ്, തോമസ്, വെങ്കിടേഷ്, ഫാരിസ് തുടങ്ങിയവർ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. റീജനൽ പ്രസിഡന്റ് ഖലീലു റഹ്മാൻ, ജനറൽ സെക്രട്ടറി ഫൗസിയ, ജനസേവന വിഭാഗം നേതാക്കൾ ആരിഫ ബക്കർ, ഷനോജ് തുടങ്ങിയവർ നേതൃത്യം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.