കോട്ടയം അസോസിയേഷൻ നോമ്പുതുറ സ്നേഹസംഗമം ഉദ്ഘാടന ചടങ്ങ്
റിയാദ്: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) സംഘടിപ്പിച്ച നോമ്പുതുറ സ്നേഹസംഗമത്തിൽ അംഗങ്ങളും കുടുംബാംഗങ്ങളും റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യരംഗത്തെ നിരവധി പേർ പങ്കെടുത്തു. അസീസിയ അൽമദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജോജി തോമസ് അധ്യക്ഷതവഹിച്ചു. സാംസ്കാരിക സമ്മേളനം ചെയർമാൻ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു.
ജെ. ബോണി ആമുഖപ്രഭാഷണം നടത്തി. മുൻ പ്രസിഡന്റ് ബഷീർ സാപ്റ്റ്കോ റമദാൻ സന്ദേശം നൽകി. ഭാരവാഹികളായ ബാസ്റ്റിൻ ജോർജ്ജ്, ഡോ. കെ.ആർ. ജയചന്ദ്രൻ, ഷാജി മഠത്തിൽ എന്നിവർ സംസാരിച്ചു. ഡെന്നി കൈപ്പനാനി, റഫീഷ്, അബ്ദുൽസലാം, സി.കെ. അഷ്റഫ്, റസ്സൽ മഠത്തിപ്പറമ്പിൽ, ജയൻ കുമാരനല്ലൂർ, രജിത് മാത്യു, ജെറി ജോസഫ്, നിഷാദ് ഷെരീഫ് എന്നിവരുടെ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.
2025-ലെ മെമ്പർഷിപ് കാമ്പയിൻ തുടക്കം കുറിച്ചതിന്റെ ഭാഗമായി പുതിയതായി അംഗത്വം നേടിയവർക്കുള്ള മെംബർഷിപ് ഫോം പ്രസിഡന്റ് ജോജി തോമസ് വിതരണം ചെയ്തു. അംഗത്വമെടുത്ത അംഗങ്ങളെയും കുടുംബത്തെയും സദസ്സിന് പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി നൗഫൽ ഈരാറ്റുപേട്ട സ്വാഗതവും ട്രഷറർ രാജേന്ദ്രൻ നന്ദിയും പറഞ്ഞു. റിയാദിലുള്ള കോട്ടയം ജില്ല പ്രവാസികൾക്ക് അംഗത്വത്തിന് 0506827076 എന്ന നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.