റിയാദ്: അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ കെ.ജി വിഭാഗം യു.കെ.ജി കുട്ടികളുടെ ബിരുദദാനച്ചടങ്ങ് നടന്നു. റിയാദിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ പരിപാടി മഴവില്ല് എന്ന തീമിലാണ് അരങ്ങേറിയത്.
റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ സ്ഥാപകയും അധ്യാപികയുമായ സീനത്ത് ജാഫ്രി മുഖ്യാതിഥിയായി. എ.ഐ.യു.എസ് പ്രസിഡൻറ് ഡോ. അഷ്റഫ്, അബ്ദുൽ നയീം ഖയ്യൂം (റൂബി ടിവി) എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗഖത്ത് പർവേസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർ തൻവീർ, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത അനൂപ്, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ്, കോഓഡിനേറ്റർമാരായ ശൈഖ് അഹമ്മദ്, ഹമീദ്, അൽത്വാഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിശിഷ്ടാതിഥികളെ ചിയർ ഗേൾസ് സ്വാഗതം ചെയ്തു. ഹുദൈഫയും രുദ്ര ശിവാനിയുമായിരുന്നു പരിപാടിയുടെ അവതാരകർ.
കെ.ജി വിഭാഗം ഹെഡ്മിസ്ട്രസ് റിഹാന അംജദ് സ്വാഗതം പറഞ്ഞു. മഴവില്ലിന്റെ കുരുന്നുനിറങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് പൊലിമ കൂട്ടി. യു.കെ.ജി കുട്ടികളെ ബിരുദ തൊപ്പികളും ഗൗണുകളും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.