റിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ ‘ഡിജിറ്റൽ ഫെസ്റ്റ് 2024’ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ഫെസ്റ്റിന്റെ ഉദ്ഘാടനം കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്നയുടെ നേതൃത്വത്തിൽ നടന്നു. പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ്, പ്രൈമറി സെക്ഷൻ ആൻഡ് ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നിഖാത് അൻജും, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ തൻവീർ സിദ്ദീഖി എന്നിവരും പങ്കെടുത്തു.
സ്കൂൾ കമ്പ്യൂട്ടർ വിഭാഗം മേധാവി ഹസ്ലയുടെയും മറ്റു അധ്യാപകരായ ടീനു, ശരണ്യ, നിഷാന്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഡിജിറ്റൽ ഫെസ്റ്റ് വ്യത്യസ്തമായ നിരവധി മോഡലുകൾ കൊണ്ട് ശ്രദ്ധേയമായി. വിദ്യാർഥികൾക്ക് അവരുടെ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ് എന്നിവ സമന്വയിപ്പിക്കുന്ന അറിവ്, സർഗാത്മകത, അന്വേഷണ കഴിവുകൾ എന്നിവ പ്രദർശിപ്പിക്കാനുള്ള വേദിയാവാൻ ഡിജിറ്റൽ ഫെസ്റ്റിന് കഴിഞ്ഞു.
ഓരോ മോഡലുകളിലും പ്രോജക്ടുകളിലും വിദ്യാർഥികൾ ക്രിയാത്മകമായ പ്രക്രിയകളും അന്വേഷണ രീതികളും ഉപയോഗിച്ചു. അനിമേഷൻ ഡോക്യുമെന്ററി ഫിലിം, വെബ്സൈറ്റ്സ്, മൊബൈൽ ആപ്സ്, വിഷ്വൽ കോഡിങ്, ഗെയിംസ്, എ.ഐ, റോബോട്ടിക്സ് തുടങ്ങിയ നൂതനമായ നിരവധി മേഖലകളിലാണ് കുട്ടികൾ അവരുടെ കഴിവുകൾ കാഴ്ചവെച്ചത്. 170ലധികം വിദ്യാർഥികൾ പങ്കെടുത്ത ഡിജിറ്റൽ ഫെസ്റ്റിൽ ജഡ്ജായി സ്കൂൾ മാനേജ്മെന്റിൽനിന്ന് ശാദി മുസ്തഫ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.