റിയാദ്: അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ പ്രൈമറി വിഭാഗം 24ാം വാർഷിക ദിനം ‘ക്ലൗഡ് ഒമ്പത്’ ആഘോഷിച്ചു. മുഖ്യാതിഥികളായ ഹുദാ അൽസനദ് (ലീഗൽ ട്രാൻസ്ലേറ്റർ), ലത്തീഫ് തെച്ചി (പ്ലീസ് ഇന്ത്യ ഗ്ലോബൽ ചെയർമാനും സ്ഥാപകനും) ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ വാർഷിക ദിനാഘോഷത്തിൽ പങ്കെടുത്തു.
പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ്, വൈസ് പ്രിൻസിപ്പൽ ആശാ ചെറിയാൻ, ഹെഡ് മിസ്ട്രസ് ഗേൾസ് വിഭാഗം സംഗീത അനൂപ്, ഹെഡ് മാസ്റ്റർ ബോയ്സ് വിഭാഗം തൻവീർ സിദ്ദിഖി, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സൈനബ് ഹൈദ്ര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. രാവിലെ 9.30 മുതൽ സാംസ്കാരിക പരിപാടികൾ അരങ്ങേറി.
സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്ക ത്ത് പർവേസ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സ്വാഗത നൃത്തം അരങ്ങേറി. പ്രതിഭാശാലികളായ വിദ്യാർഥികളുടെ വിസ്മയകരമായ കലാപരിപാടികൾക്കാണ് അതിഥികൾ സാക്ഷ്യംവഹിച്ചത്.
ഗ്രൂപ് ഡാൻസ്, മൈം, സംഗീതം തുടങ്ങിയ വിദ്യാർഥികളുടെ കലാപരിപാടികൾ കാണികൾക്ക് ഹരം പകർന്നു. പെൺകുട്ടികളുടെ വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത അനൂപ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ആശാ ചെറിയാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.