അൽ യാസ്മിൻ സ്കൂൾ വനിതദിനാചരണ ചടങ്ങിൽനിന്ന്
റിയാദ്: അന്താരാഷ്ട്ര വനിതദിനാചരണത്തിന്റെ ഭാഗമായി അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. ഇരു വിഭാഗങ്ങളിലെയും ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസുവരെയുള്ള കുട്ടികളാണ് അസംബ്ലി സംഘടിപ്പിച്ചത്. ഖുർആനിലെ വാക്യങ്ങൾ പാരായണം ചെയ്തുകൊണ്ടാണ് അസംബ്ലി ആരംഭിച്ചത്. ബോയ്സ് സെഷനിൽ കുട്ടികൾ പൂച്ചെണ്ടുകൾ നൽകി വനിത അധ്യാപികമാരെ ആദരിച്ചു. ഗേൾസ് സെക്ഷനിൽ ഹെഡ്മിസ്ട്രസ് നിഖാത് അൻജും ബോയ്സ് സെക്ഷനിൽ ഹെഡ്മാസ്റ്റർമാരായ അബ്ദുൽ റഷീദ്, മുഹമ്മദ് അൽതാഫ് എന്നിവർ പങ്കെടുത്തു. കോംപ്ലക്സ് മാനേജർ അബ്ദുലില്ലാഹ് അൽ മൊയ്ന, പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ്, സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.