റിയാദ്: കോവിഡ്കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താൻ സഹായിച്ച റിയാദിലെയും ഖർജിലെയും ആരോഗ്യപ്രവർത്തകരെ ഒ.െഎ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി ആദരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡൻറ് സുഗതൻ നൂറനാട് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.പ്രതിസന്ധിഘട്ടത്തിലായിരുന്നപ്പോഴും ജില്ല കമ്മിറ്റി അംഗങ്ങൾ വിളിക്കുമ്പോൾ യാതൊരു വിഷമവും വൈമനസ്യവും കാണിക്കാതെ ഒപ്പം നിന്ന് സഹായിച്ച ആരോഗ്യമേഖല പ്രവർത്തകരെ യോഗം പ്രേത്യകം അഭിനന്ദിച്ചു.
റിയാദ് കിങ് സഉൗദ് മെഡിക്കൽ സിറ്റിയിൽ നിന്നും ഡോ. അൻസാരി, മാത്യു ജോസഫ്, അനു മാത്യു, അനു ജേക്കബ്, ഷീന അലക്സ്, ചിത്രലേഖ ഷാജി, കിങ് സൽമാൻ ആശുപത്രി സ്റ്റാഫ് നഴ്സ് സൂസൻ ചാക്കോ, അൽഇമാൻ ജനറൽ ആശുപത്രിയിലെ ഷീബ ജോഷി, കെയർ നാഷനൽ ആശുപത്രിയിലെ അനില ശിവദാസ്, പുഷ്പ മണിക്കുട്ടൻ, അൽഖർജ് മിലിട്ടറി ആശുപത്രിയിലെ ജെസ്സി തോമസ്, അൽഫൽഹ ആശുപത്രിയിലെ സോജി ബിജു, കിങ് ഖാലിദ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ ഷിജി ജോൺ, കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ അനു രാജേഷ്, ബിജി ബെന്നി എന്നിവരെയാണ് ജില്ല കമ്മിറ്റി ആദരിച്ചത്.
സജി കായംകുളം, നൗഷാദ് വെട്ടിയാർ, സുരേഷ് ബാബു ഇൗരിക്കൽ, സത്താർ കായംകുളം, മുജീബ് കായംകുളം എന്നിവർ സംസാരിച്ചു. നൗഷാദ് കറ്റാനം സ്വാഗതവും ശിഹാബ് പുന്നപ്പുറ നന്ദിയും പറഞ്ഞു. എബ്രഹാം ചെങ്ങന്നൂർ, ഹാഷിം ആലപ്പുഴ, ബിജു വെൺമണി, ഷാജി മുളക്കുഴ, രാജൻ കാരിച്ചാൽ, കുഞ്ഞുമോൻ കൃഷ്ണപുരം, രാജു വഴുപാടി, അബ്ദുൽ വാഹിദ് കായംകുളം, ജെയിംസ് മാങ്കാംകുഴി, ഷബീർ വരിക്കാപ്പിള്ളി, ശരത് ആലപ്പുഴ, അനീഷ്ഖാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.