റിയാദ്: പ്രഭാഷണരംഗത്ത് കഴിവുറ്റ പ്രതിഭകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇൻറർനാഷനൽ സ്കൂൾ സംഘടിപ്പിച്ചു വരുന്ന അലിഫിയൻസ് ടോക്സ് മെഗാ എഡിഷഴന്റെ നാലാം റൗണ്ട് പൂർത്തിയായി. സംഗമം റിയാദ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷനൽ പ്രസിഡൻറ് ടി.എം. അലി ചാഭാൻ ഉദ്ഘാടനം ചെയ്തു. അഞ്ച് വിഭാഗങ്ങളിലായി പങ്കെടുത്ത 75 മത്സരാർഥികളിൽ ഓരോ വിഭാഗങ്ങളിൽനിന്നും അഞ്ചുപേർ വീതം ഫെബ്രുവരി രണ്ടിന് നടക്കുന്ന മെഗാ എഡിഷെൻറ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.
15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അലിഫിയൻസ് ടോക്സിന്റെ ഒന്നാം ഘട്ട സ്ക്രീനിങ്ങിൽ ആയിരത്തോളം വിദ്യാർഥികൾ വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. സന തനീഷ്, ആയിഷ മിഫ്റ, മെഹക് ഫാത്തിമ, ഹലീമത്ത് സന, ഹവ്വ മെഹക് (കാറ്റഗറി 1), മുഹമ്മദ് റബീഅ, ആയിഷ സമിഹ, ത്വയ്ബ തൗഖീർ, മുഹമ്മദ് അലിയാൻ ഇർഫാൻ, ഇനായ മർയം (കാറ്റഗറി 2), മർവ ശമീർ, സാറാ മുസവ്വിർ, ഹഫ്സ ഇസ്സത്ത്, മുഹമ്മദ് ബിൻ മുദ്ദസിർ, ഫാത്തിമ ലിബ (കാറ്റഗറി 3), മലായിക, അഫ്റ ഹൊസ്സാം, ഫാത്തിമ നഫ്ല, ശൈമ ഇബ്ത്തിശാം, മർയം ഗുൽ (കാറ്റഗറി 4), ശൈഖ് മുഹമ്മദ് സെയ്ദ്, മൊഹിദ്ദീൻ റംസാൻ, ആയിഷ അഞ്ചല, സെബാ ഫാത്തിമ, മുഹമ്മദ് റാഇദ് (കാറ്റഗറി 5) എന്നിവർ സെമിഫൈനൽ വിജയികളായി. പരിപാടിയിൽ അലിഫ് ഗ്രൂപ് സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ പാഴൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി (അൽ റുവാദ് ഇൻറർനാഷനൽ സ്കൂൾ), അബ്ദുൽ കരീം (അൽ നൂർ ഇൻറർനാഷനൽ സ്കൂൾ), ജാബിർ മുഹമ്മദ് (നജ്ദ് ഇൻറർനാഷനൽ സ്കൂൾ) എന്നിവർ ജൂറി അംഗങ്ങളായിരുന്നു. ഹെഡ്മിസ്ട്രസ് ഹമീദാബാനു, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ അബ്ദുൽ മജീദ് സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ സുന്ദുസ് സാബിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.