ജിദ്ദ: വിവിധേമഖലകളിൽ സഹകരണത്തിന് സാധ്യതകൾ തേടി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സാൻഫ്രാൻസിസ്കോ സിലിക്കൺ വാലിയിലെ ആപ്പിൾ ആസ്ഥാനത്ത് എത്തി. ആപ്പിൾ സി.ഇ.ഒ ടിം കുക്ക് ഉൾപ്പെടെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സൗദി അറേബ്യയിൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യത തേടി. അറബിയിലുള്ള പാഠ്യഭാഗങ്ങൾ പോഷിപ്പിക്കുന്നതിനും ക്ലാസ്മുറികൾ സർഗാത്മകമാക്കുന്നതിനും ആപ്പിളിെൻറ സഹകരണം അഭ്യർഥിക്കുകയും ചെയ്തു.
സൗദി യുവാക്കളുടെ തൊഴിൽ സാധ്യതകൾ വിപുലപ്പെടുത്തുന്നതിെൻറ ഭാഗമായി കമ്പനി ആസ്ഥാനത്ത് അവർക്ക് പരിശീലനം ലഭ്യമാക്കുന്നതും ചർച്ചകളിൽ വിഷയമായി. ചർച്ചകൾക്കൊടുവിൽ വിദ്യാഭ്യാസം, ആരോഗ്യം, മാർക്കറ്റിങ് എന്നിവയിയെ സാേങ്കതിക പ്രദർശനവും കിരീടാവകാശിക്കായി ഒരുക്കിയിരുന്നു. തുടർന്ന് സ്റ്റീവ് ജോബ്സ് തിയറ്ററും അദ്ദേഹം സന്ദർശിച്ചു. അമേരിക്കയിലെ സൗദി അംബാസഡർ അമീർ ഖാലിദ് ബിൻ സൽമാനും കിരീടാവകാശിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.