വാഷിങ്ടൺ: യമനിലെ ഹൂതി തീവ്രവാദികളുടെ പ്രകോപനപരമായ പ്രവർത്തനങ്ങളും അവർക്ക് ഇറാൻ നൽകുന്ന പിന്തുണയും അമീർ മുഹമ്മദ്-ഡോണൾഡ് ട്രംപ് ചർച്ചകളിൽ വിഷയമായതായി വൈറ്റ് ഹൗസ്. മേഖലയിൽ ഹൂതികൾ ഉയർത്തുന്ന ഭീഷണി ഗൗരവതരമാണ്. ഇറാനിയൻ റെവല്യൂഷണറി ഗാർഡിെൻറ പിന്തുണയോടെയാണ് ഹൂതികൾ പ്രവർത്തിക്കുന്നത്. ഇൗകാര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. യമനിൽ രാഷ്ട്രീയ പരിഹാരത്തിനുള്ള മാർഗങ്ങളും ഇരുവരും ആരാഞ്ഞു. രാജ്യത്തെ മാനുഷിക പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.