ജിദ്ദ: സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ദ്വിദി ന സന്ദർശനത്തിന്ചൊവ്വാഴ്ച ഇന്ത്യയിലെത്തുേമ്പാൾ സൗദിയിലെ ഇന്ത്യൻ പ്രവാസികൾ പ ്രതീക്ഷയിൽ. നിയമക്കുരുക്കിൽ കഴിയുന്നവർക്ക് മോചനം പോലുള്ള ആനുകൂല്യങ്ങൾ സന്ദ ർശനത്തിെൻറ ഭാഗമായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്. കിരീടാവകാശിയുടെ സന്ദർശനം അടുത്ത പങ്കാളികളെന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ വൻപുരോഗതിയുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് അഭിപ്രായപ്പെട്ടിരുന്നു.
സൗദി അറേബ്യയുടെ ‘വിഷൻ 2030’ലും ഇരു ജനതകൾ തമ്മിലുള്ള സൗഹൃദത്തിലും ഒപ്പം സാേ-ങ്കതികം, വിദ്യാഭ്യാസം തുടങ്ങി മുഴുവൻ രംഗങ്ങളിലും കൈകോർത്തുള്ള വൻ മുന്നേറ്റത്തിന് സന്ദർശനം വഴിവെക്കുമെന്നാണ് അംബാസഡർ പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇന്ത്യ- സൗദി ബന്ധം വിവിധ തലങ്ങളിൽ വിശാലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ-സൗദി സുപ്രീം കോ ഓർഡിനേഷൻ കൗൺസിൽ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഇതിനായി മുഹമ്മദ് ബിൻസൽമാനെ കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കിടയിലെയും സഹകരണം വിശാലമാക്കുന്ന തീരുമാനമാണിത്. ആദ്യമായാണ് കിരീടാവകാശി ഇന്ത്യയിലെത്തുന്നത്. നിക്ഷേപ സഹകരണ ബന്ധം ഊഷ്മളമാക്കുന്നതായിരിക്കും സന്ദർശനം.
ജൂണില്‍ ജപ്പാനില്‍ നടക്കുന്ന ജി- ട്വൊൻറി ഉച്ചകോടിക്ക് മുന്നോടിയായാണ് കിരീടാവകാശി വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദര്‍ശിക്കുന്നത്. ലോകത്ത് സൗദിയുടെ എണ്ണ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഇന്ത്യയും ചൈനയുമാണ്. എന്നാല്‍ ഇന്ത്യയും സൗദിയും തമ്മിൽ നിക്ഷേപങ്ങള്‍ താരതമ്യേന കുറവാണ്. ഇത് വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ദ്വിദിന സന്ദർശനത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.