ന്യൂയോർക്ക്: ഒരാഴ്ചയിലേറെയായി തുടരുന്ന അമേരിക്കൻ സന്ദർശനത്തിലെ തിരക്കിട്ട ഒൗദ്യോഗിക പരിപാടികൾക്ക് ഇടവേള നൽകി അമീർ മുഹമ്മദ് ബിൻ സൽമാൻ ന്യൂയോർക്കിലെ കോഫിഷോപ്പിൽ. അമേരിക്കൻ വ്യവസായിയും ന്യൂയോർക്കിലെ മുൻ മേയറുമായ മൈക്കൽ ബ്ലൂംബർഗുമൊത്താണ് ഡൗൺടൗൺ ന്യൂയോർക്കിലെ സ്റ്റാർബക്ക്സിെൻറ കോഫി ഷോപ്പിൽ അദ്ദേഹമെത്തിയത്. ഒൗപചാരികതകളൊക്കെ മാറ്റിവെച്ച് കൗണ്ടറിൽ നിന്ന് അദ്ദേഹം കോഫിക്ക് ഒാർഡർ നൽകുകയും കോഫിഷോപ്പിൽ ഇരുന്ന് ബ്ലൂംബർഗുമായി ഹ്രസ്വചർച്ച നടത്തുകയും ചെയ്തു. യു.എസിലെ സൗദി അംബാസഡറും സഹോദരനുമായ അമീർ ഖാലിദ് ബിൻ സൽമാനും ഒപ്പമുണ്ടായിരുന്നു.
ലോകത്തെ അതിസമ്പന്ന വ്യക്തിത്വങ്ങളിൽ പത്താംസ്ഥാനത്തുള്ള മൈക്കൽ ബ്ലൂംബർഗ് എൻജിനീയറിങ്, എഴുത്ത്, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തനാണ്. ബ്ലൂംബർഗ് മാഗസിൻ, ടെലിവിഷൻ ചാനൽ എന്നിവ നിയന്ത്രിക്കുന്ന ബ്ലൂംബർഗ് എൽ.പി കമ്പനിയുടെ ഉടമയുമാണ്. ബ്ലൂംബർഗ് മാഗസിനാണ് 2016 ഏപ്രിലിൽ അമീർ മുഹമ്മദിെൻറ ആദ്യഅഭിമുഖം പ്രസിദ്ധീകരിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.