അമീർ മുഹമ്മദും മകനും  അമീർ മുഖ്​രിനെ സന്ദർശിച്ചു

ജിദ്ദ: കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും മകനും മുൻ കിരീടാവകാശി അമീർ മുഖ്​രിനെ സന്ദ​ർശിച്ചു. സന്ദർശനത്തി​​​െൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. താമസസ്​ഥലത്തിന്​ പുറത്തുവന്ന്​ തന്നെ സ്വീകരിച്ച അമീർ മുഖ്​രിനെ പരമ്പരാഗത ശൈലിയിൽ ആ​ശ്ലേഷിച്ചും ചുംബിച്ചുമാണ്​ അമീർ മുഹമ്മദ്​ ബഹുമാനം പ്രകടിപ്പിച്ചത്​. തുടർന്ന്​ അമീർ മുഖ്​രിൻ കിരീടാവകാശിയുടെ കുഞ്ഞുമകനെയും സ്വീകരിച്ചു.  

Tags:    
News Summary - amir-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.