ഉംറ കഴിഞ്ഞ്​ മടങ്ങവെ മലയാളി വയോധിക റിയാദിൽ മരിച്ചു

റിയാദ്: ഉംറ നിർവഹിച്ച്​ നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്തുമംഗലം കുറുപ്പന്തൊടി വീട്ടിൽ ഖദീജ (79) ആണ് റിയാദ് എയർപ്പോർട്ടിന്​ സമീപമുള്ള കിങ്​ അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ യൂനിവേഴ്​സിറ്റി ആശുപത്രിയിൽ മരിച്ചത്. നാട്ടിൽനിന്നുള്ള ഉംറ ഗ്രൂപ്പിലാണ്​ എത്തിയത്​. മക്കയിൽ ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി മടങ്ങാൻ ജിദ്ദയിലെത്തിയപ്പോൾ ചില സാ​​ങ്കേതിക കാരണങ്ങളാൽ യാത്ര തടസ്സപ്പെടുകയായിരുന്നു.

തുടർന്ന്​ ആ​ ഗ്രൂപ്പിൽ വന്നവരെല്ലാം റിയാദിൽനിന്ന്​ പോകാൻ ടിക്കറ്റ്​ ശരിയാക്കി ബസിൽ ഇവിടെ എത്തി. റിയാദ് വിമാനത്താവളത്തിലേക്ക്​ അടുത്തുകൊണ്ടിരിക്കെ ബസിൽ വെച്ച്​ ഖദീജക്ക്​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ സമീപത്തെ കിങ്​ അബ്​ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ​വെച്ചാണ്​ മരണം സംഭവിച്ചത്​.

അമീർ ഒഴികെ ഉംറ ഗ്രൂപ്പിൽ വന്ന ബാക്കിയുള്ളവരെല്ലാം നാട്ടിലേക്ക്​ മടങ്ങി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽ​ഫെയർ വിങ്​ രംഗത്തുണ്ട്. പരേതനായ മുഹമ്മദ്​ ഹാജിയാണ്​ മരിച്ച ഖദീജയുടെ ഭർത്താവ്​. പരേതരായ മമ്മദ്​- ഉമ്മത്ത്​ ദമ്പതികളാണ്​ മാതാപിതാക്കൾ. മക്കൾ: ഹസൈനാർ, സക്കീർ, ഹുസൈന്, ബുഷ്റ, ആമിന, സുലൈഖ, സുബൈദ, സീനത്ത്, സഫൂറ, ഉമൈവ.

Tags:    
News Summary - An elderly Malayali woman died in Riyadh while returning from Umrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.