റിയാദ്: 21 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ ഉലയ യൂനിറ്റ് അംഗം അനിൽകുമാർ കരുമാട്ടിന് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
കേളിയുടെ സാംസ്കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്ന അനിൽ ഗായകനും നിരവധി മത്സരവേദികളിൽ വിധികർത്താവായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് സജീവ് മാധവൻ അധ്യക്ഷത വഹിച്ചു.
കേളി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കൂട്ടായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുനിൽ കുമാർ, നസീർ മുള്ളൂർക്കര, മലാസ് രക്ഷാധികാരി കമ്മിറ്റി ആക്ടിങ് സെക്രട്ടറി ഫിറോസ് തയ്യിൽ, ഏരിയ പ്രസിഡൻറ് ജവാദ് പരിയാട്ട് , ഏരിയ ട്രഷറർ സജിത്ത്, ഏരിയ കമ്മിറ്റി അംഗം നൗഫൽ, യൂനിറ്റ് ട്രഷറർ നിയാസ്, എക്സിക്യൂട്ടിവ് അംഗം ബിജു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂനിറ്റിെൻറ ഉപഹാരം അനിൽ കുമാറിന് കൈമാറി. സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.