ദമ്മാം: ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും 2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു. അല്‍ കോബാര്‍ അപ്സര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു. ഡിസ്പാക്ക് പ്രസിഡന്റ് ഷഫീക് സി.കെ. അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി അഷ്റഫ് ആലുവ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൂളിലെ വിദ്യാര്‍ഥികളുടെ വിവിധ വിഷയങ്ങളെ അധ്യക്യതരുടെ മുമ്പാകെ കൊണ്ടുവരുവാനും അവരുടെ അക്കാദമിക്ക്-അക്കാദമിക്കിതര രംഗത്ത് പ്രോത്സാഹനം നല്‍കുന്നതിന് നിരവധി പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ സംഘടനക്ക് സാധിച്ചതായി അഷ്റഫ് ആലുവ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ഷമീം കാട്ടാകട സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
മുന്‍ ഭരണസമിതി ചെയര്മാന് സുനില്‍ മുഹമ്മദ് വരണാധികാരിയായ തിരഞ്ഞെടുപ്പില്‍ 15 അംഗ എക്സിക്യുട്ടിവ് അംഗങ്ങളെ തിരഞ്ഞെടുത്തു. ശേഷം ചേര്‍ന്ന എക്സിക്യുട്ടീവ് യോഗത്തില്‍ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി നിശ്ചയിച്ചു. മുജീബ് കളത്തില്‍ (പ്രസിഡന്റ്), നജീബ് അരഞ്ഞിക്കല്‍ (ജന: സെക്രട്ടറി), ഷിയാസ് കണിയാപ്പുരം (ട്രഷറര്‍), നവാസ് ചൂന്നാടന്‍ (വൈസ്. പ്രസിഡന്റ്), ഫൈസി വളന്ങ്ങോടന് (വൈസ്. പ്രസിഡന്റ്), നിഹാസ് കിളിമാനൂര്‍ (ജൊ:സെക്രട്ടറി), നിസാം യൂസുഫ് (ജൊ: ട്രഷറര്‍), ജനറല്‍ എക്സിക്യുട്ടീവ് അംഗങ്ങളായി സാദിഖ് അയ്യലില്‍, ഗുലാം ഫൈസല്‍, വിനീഷ് പീറ്റര്‍, റെഞ്ചു രാജ, നാസര്‍ കടവത്ത്, നിഷാദ് മുഹമ്മദ്, ഷിജില്‍ ടി.കെ, സുജാത് സുധീര്‍ എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.