റിയാദ്: ഡോ. ഷൗക്കത്ത് പർവേസ് റിയാദിലെ അൽയാസ്മിൻ ഇൻറർനാഷനൽ സ്കൂളിെൻറ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റു. സൗദി അറേബ്യയിലെ തബൂക്ക്, റിയാദ് ഇന്ത്യൻ സ്കൂളുകളിൽ പ്രിൻസിപ്പൽ എന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം ജൂൺ ഒന്നിനാണ് അൽയാസ്മിൻ സ്കൂളിെൻറ ചുമതലയേറ്റെടുത്തത്.
ഭരണനിർവഹണത്തിലും അധ്യാപനത്തിലും നീണ്ട 33 വർഷത്തെ പരിചയസമ്പത്താണ് ഡോ. ഷൗക്കത്ത് പർവേസിനുള്ളത്. അക്കാദമിക് വിദഗ്ധനും വിദ്യാഭ്യാസ വിചക്ഷണനുമാണ്. ഇദ്ദേഹത്തിെൻറ ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര പ്രശസ്തിയുള്ള ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകൻ, പ്രഭാഷകൻ, പ്രിൻസിപ്പൽ എന്നീ മേഖലകളിൽ 15 വർഷത്തോളം പ്രവർത്തിച്ച മുൻപരിചയം കുട്ടികളുടെ വളർച്ചക്ക് ഗുണകരമാകും. സി.ബി.എസ്.ഇ സൗദി ചാപ്റ്ററിൻെറ കൺവീനറായി രണ്ടു തവണ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യ ഗവൺമെൻറ് ദേശീയ അവാർഡും ഹിമാക്ഷര എ.പി.ജെ. അബ്ദുൽ കലാം അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിദ്യാർഥികളെ കേന്ദ്രമാക്കിയ അധ്യാപന രീതിയും ബോധനശാസ്ത്രവും ഉപയോഗിച്ച് അവരിലെ ബുദ്ധിപരവും ശാരീരികവുമായ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകിക്കൊണ്ടുള്ള അധ്യാപനമാണ് ഡോ. ഷൗക്കത്തിേൻറതെന്ന് സ്കൂൾ മാനേജ്മെൻറ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.