റിയാദിൽ നടന്ന അറബ്, ഇസ്​ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ​െങ്കടുത്ത രാജ്യ പ്രതിനിധികൾ

ഇസ്രായേലി​െൻറ യു.എൻ അംഗത്വം മരവിപ്പിക്കണം -അറബ്, ഇസ്​ലാമിക് ഉച്ചകോടി

റിയാദ്​: ഇസ്രായേലി​െൻറ ഐക്യരാഷ്​ട്രസഭയിലെ അംഗത്വം മരവിപ്പിക്കണമെന്ന്​ അറബ്, ഇസ്​ലാമിക രാജ്യങ്ങളുടെ ഉച്ചകോടി ആവശ്യപ്പെട്ടു. യു.എൻ പൊതുസഭയിലും അനുബന്ധ സ്ഥാപനങ്ങളിലും ഇസ്രായേലിനുള്ള പങ്കാളിത്തം മരവിപ്പിക്കുന്നതിലേക്ക്​ അന്താരാഷ്​ട്ര പിന്തുണ സമാഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തിങ്കളാഴ്​ച റിയാദിൽ നടന്ന ഉച്ചകോടി തീരുമാനിച്ചു. ഉച്ചകോടിയിൽ പ​െങ്കടുത്ത രാജ്യങ്ങളുടെ അന്തിമ പ്രസ്​താവനയിലാണ്​​​ ഇൗ തീരുമാനം അറിയിച്ചത്​.

ഈ വർഷം ജൂലൈയിലുണ്ടായ അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തിൽ യു.എൻ ചാർട്ടറി​െൻറ ലംഘനങ്ങൾ, അന്താരാഷ്​ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി, യു.എൻ അംഗത്വ ബാധ്യതകൾ നിറവേറ്റുന്നതിലെ പരാജയം എന്നിവയുടെ അടിസ്ഥാനത്തിൽ ജനറൽ അസംബ്ലിയിൽ ഒരു കരട് സംയുക്ത പ്രമേയം സമർപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പി​െൻറ ഭാഗമായാണിത്​.

ആക്രമ​േണാത്സുക നയം ഇസ്രായേൽ അവസാനിപ്പിക്കണം. ഇസ്രയേലിലേക്ക്​ ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നത് നിരോധിക്കണം. 52 രാജ്യങ്ങളും ഒ.​െഎ.സി, അറബ്​ ലീഗ് എന്നീ സംഘടനകളും ഒപ്പുവെച്ച, തുർക്കിയുടെ നേതൃത്വത്തിൽ 18 രാജ്യങ്ങൾ അടങ്ങിയ കോർ ഗ്രൂപ്​ നിർദേശിച്ചതുമായ സംരംഭത്തിൽ ചേരാൻ ഉച്ചകോടി രാജ്യങ്ങളോട് അഭ്യർഥിച്ചു. ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നത് നിർത്താൻ ആവശ്യപ്പെട്ട്​ യു.എൻ സെക്യൂരിറ്റി കൗൺസിലിനും യു.എൻ ജനറൽ അസംബ്ലി അധ്യക്ഷനും യു.എൻ സെക്രട്ടറി ജനറലിനും സംയുക്തമായി കത്ത് അയക്കാൻ എല്ലാ രാജ്യങ്ങളോടും ഉച്ചകോടി ആഹ്വാനം ചെയ്​തു.

സ്വതന്ത്രവും സമ്പൂർണവുമായ ഒരു രാജ്യമായി ഫലസ്​തീന്​ ഐക്യരാഷ്​ട്ര സഭയിൽ ചേരുന്നതിനുള്ള അന്താരാഷ്​ട്ര പിന്തുണ സമാഹരിക്കാൻ വേണ്ടി പ്രവർത്തിക്കാനും ഉച്ചകോടിയിൽ തീരുമാനമായി. അംഗത്വം അംഗീകരിക്കുന്നതിനുള്ള കരട് പ്രമേയം സമർപ്പിക്കുന്നതിനും ഫലസ്തീൻ അണികളുടെ ലക്ഷ്യത്തിനും ഐക്യത്തിനും പിന്തുണ നൽകുന്നതിനുള്ള ശ്രമങ്ങൾക്കും സുരക്ഷാകൗൺസിലിലെ അറബ്, ഇസ്‌ലാമിക സംഘടനകളിലെ അംഗമെന്ന നിലയിൽ അൾജീരിയ നടത്തുന്ന അഭിനന്ദനാർഹമായ തുടർ ശ്രമങ്ങളെ പിന്തുണയ്ക്കാനും ആവശ്യപ്പെട്ടു.

ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും യുദ്ധത്തി​െൻറ പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുന്നതിനും നാശനഷ്​ടങ്ങൾക്ക് നഷ്​ടപരിഹാരം നൽകുന്നതിനും ഈ വർഷം ജൂലൈ 19-ലെ അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തെ മാനിക്കാനും അതിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനും ഉച്ചകോടിയുടെ അന്തിമ പ്രമേയം അന്താരാഷ്​ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനാനുമതി പിൻവലിക്കാനുള്ള ഇസ്രായേലി പാർലമെൻറായ നെസെറ്റി​െൻറ തീരുമാനത്തെയും സിറിയൻ പ്രദേശത്ത് ഇസ്രായേൽ നടത്തുന്ന ആക്രമണത്തെയും ഉച്ചകോടി അപലപിച്ചു. ലബനാനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള മന്ത്രിതല സമിതിയുടെ ശ്രമങ്ങൾ വിപുലീകരിക്കണമെന്നും ഉച്ചകോടി ഊന്നിപ്പറഞ്ഞു. ഇസ്രായേൽ സേന ഫലാസ്​തീനിൽനിന്ന്​ ആളുകളെ തട്ടിക്കൊണ്ടു​പോകുന്ന നടപടിയെ ഉച്ചകോടി അപലപിച്ചു. അങ്ങനെ തട്ടിക്കൊണ്ടുപോകപ്പെട്ട ആളുകളുടെ നിലവിലെ സ്ഥിതി പുറത്തുകൊണ്ടുവരാൻ എല്ലാ തലങ്ങളിലും പ്രവർത്തിക്കാനും അവരെ ഉടൻ മോചിപ്പിക്കാനും സംരക്ഷണം ഉറപ്പാക്കാനും ഈ കുറ്റകൃത്യത്തെക്കുറിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെടാനും ഐക്യരാഷ്​ട്രസഭയിലെ അംഗരാജ്യങ്ങളോട് പ്രമേയം ആവശ്യപ്പെട്ടു.

വംശഹത്യ എന്ന കുറ്റകൃത്യത്തി​െൻറ പശ്ചാത്തലത്തിൽ ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സൈന്യം നടത്തിയ ഭയാനകവും ഞെട്ടിപ്പിക്കുന്നതുമായ കുറ്റകൃത്യങ്ങളെ ഉച്ചകോടിയുടെ അന്തിമ പ്രസ്താവന ശക്തമായി അപലപിച്ചു. ഈ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്രവും വിശ്വസനീയവുമായ ഒരു അന്താരാഷ്​ട്ര അന്വേഷണ സമിതി രൂപവത്​കരിക്കണം. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്താനും തെളിവുകൾ നശിപ്പിക്കുന്നത്​ തടയാൻ ഗൗരവമായ നടപടികൾ കൈക്കൊള്ളാനും രക്ഷാസമിതിയോട് ഉച്ചകോടി ആവശ്യപ്പെട്ടു.

ലബനാനിനെതിരെ തുടരുന്ന ഇസ്രായേൽ ആക്രമണത്തെയും ആ രാജ്യത്തി​െൻറ പരമാധികാരത്തിനെതിരായ കടന്നുകയറ്റത്തെയും ശക്തമായി അപലപിച്ചു. ലബനാനിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യണം. യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം മുഴുവൻ വ്യവസ്ഥക​ളോടെയും പൂർണമായി നടപ്പാക്കണം. ലബനാന്​ പൂർണ ഐക്യദാർഢ്യം ഉച്ചകോടി പ്രഖ്യാപിച്ചു. ലബനാനിലെ ഐക്യരാഷ്​ട്രസഭയുടെ സമാധാന സേനയ്‌ക്കെതിരായ ഇസ്രായേലി​െൻറ ബോധപൂർവമായ ആക്രമണങ്ങളെയും അന്തിമ പ്രസ്​താവനയിൽ അപലപിച്ചു.

Tags:    
News Summary - Arab-Islamic Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.