ജിദ്ദ: ഹജ്ജ് വേളയിൽ അറഫ പ്രസംഗത്തിെൻറ വിവിധ ഭാഷകളിലേക്കുള്ള വിവർത്തനം വിജയകരമായിരുന്നുവെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. വിവിധ ലോകഭാഷകളിലേക്കുള്ള അറഫ ഖുതുബയുടെ മൊഴിമാറ്റം കഴിഞ്ഞ മൂന്നുവർഷമായി നടത്തിവരുന്നതാണ്. ഇത്തവണ 10 ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇതുവഴി ലോകത്തെ കൂടുതലാളുകൾക്ക് അറഫ പ്രസംഗം കേൾക്കാനായിട്ടുണ്ട്. നൂറോളം ജീവനക്കാർ ഇൗ സംവിധാനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇൗ വർഷത്തെ ഖുതുബ വിവർത്തനം ചെയ്ത വെബ്സൈറ്റ് സന്ദർശിച്ചത് 22 ദശലക്ഷം ആളുകളാണ്.
പ്രസംഗം കേട്ടവരുടെ എണ്ണം 75 ലക്ഷമാണ്. ഏറ്റവും കൂടുതൽ കേട്ടത് ഉർദു വിവർത്തനമാണ്, 15 ലക്ഷത്തിലധികമാളുകൾ (20.2 ശതമാനം). തൊട്ടടുത്ത സ്ഥാനത്ത് ഇംഗ്ലീഷാണ്, 10 ലക്ഷത്തിലധികമാളുകൾ (13.5 ശതമാനം) കേട്ടു. ബംഗാളി ഭാഷ വിവർത്തനം ഒമ്പത് ലക്ഷവും ഫ്രഞ്ചിലുള്ളത് 7,35,000 പേരും കേട്ടു. മലാവി, ചൈനീസ്, തുർക്കി, ഹുസാവി, റഷ്യ എന്നീ ഭാഷകളിലും ഇത്തവണ ഖുതുബ വിവർത്തനം ചെയ്യുകയും ആയിരക്കണക്കിനാളുകൾ കേൾക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇരുഹറം കാര്യാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.