ജിദ്ദ: ഭീകരാക്രമണമുണ്ടായ അരാംകോ എണ്ണ സംസ്കരണ കേന്ദ്രങ്ങൾ ഉൗർജമന്ത്രി അമീർ അബ് ദുൽ അസീസ് ബിൻ സൽമാൻ സന്ദർശിച്ചു. സംഭവം സംബന്ധിച്ച വിശദാംശങ്ങളും പുതിയ സംഭവവി കാസങ്ങളും അറിയുന്നതിനായി അരാംകോ ചെയർമാൻ യാസർ റുമയ്യാനുമായി ചർച്ച നടത്തി.
ഭീകരാക്രമണത്തെ തുടർന്ന് അബ്ഖൈഖ്, ഖുറൈസ് പ്ലാൻറുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി ഉൗർജമന്ത്രി പറഞ്ഞു. ഇതിനു പകരം കരുതൽശേഖരം ഉപയോഗിക്കും. ഇന്ധനമുപയോഗിച്ചുള്ള വൈദ്യുതി, ജല വിതരണത്തെയും പ്രാദേശിക ഇന്ധന വിൽപനകളെയും ഭീകരാക്രമണം ബാധിച്ചിട്ടില്ല.
തൊഴിലാളികൾക്കാർക്കും പരിക്കില്ലെന്നും ഉൗർജ മന്ത്രി പറഞ്ഞു. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളെയല്ല, അന്താരാഷ്ട്ര പെട്രോളിയം വിതരണം ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്നും ഉൗർജ മന്ത്രി പറഞ്ഞു. കിഴക്കൻ മേഖല ഡെപ്യൂട്ടി ഗവർണർ അമീർ അഹ്മദ് ബിൻ ഫഹദ് ബിൻ സുലൈമാൻ മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.