ജിദ്ദ: ഭീരുത്വപരമായ ആക്രമണങ്ങളെ നേരിടാൻ സൗദി അറേബ്യക്ക് ശേഷിയുണ്ടെന്ന് സൽമാൻ രാജാവ്. സൗദി അരാംകോ ആക്രമണത്തിനുശേഷം നടന്ന ആദ്യ മന്ത്രിസഭയോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 14െൻറ ആക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഇത് സൗദി അറേബ്യക്കുനേരെയുള്ള ആക്രമണമല്ലെന്നും ആഗോള സാമ്പത്തിക വ്യവസ്ഥക്കെതിരെയുള്ള ഭീഷണിയാണെന്നും സൽമാൻ രാജാവ് പറഞ്ഞു.
എല്ലാതരം ആക്രമണങ്ങളെയും സൗദി അറേബ്യ ഇനിയും ചെറുക്കും. ഇത്തരം ഭീകരാക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികൾ സ്വീകരിക്കണം. ലോകസമാധാനത്തിനും സുരക്ഷക്കുമെതിരെയുള്ള ഭീഷണിയാണിതെന്ന് മന്ത്രിസഭയോഗം അഭിപ്രായപ്പെട്ടു. ഇറാൻ നിർമിതമാണ് അരാംകോ ആക്രമണത്തിന് ഉപയോഗിച്ച ആയുധം.
നേരത്തേ ഉണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, ഇന്ത്യ ഉൾപ്പെടെ ലോക രാജ്യങ്ങളിൽ നിന്നെല്ലാം സൗദി അറേബ്യക്ക് െഎക്യദാർഢ്യമറിയിച്ച് സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ആക്രമണത്തിനിരയായ സൗദി അരാംകോ എണ്ണശാലകളിൽ നിർത്തിവെച്ച പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. എണ്ണ ഉൽപാദനം പകുതിയോളം കുറച്ചിരിക്കുകയാണ് സൗദി അറേബ്യ. പ്രകൃതിവാതകവിതരണത്തിലും 50 ശതമാനം കുറവുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.