ജിദ്ദ: രാജ്യത്തെ എണ്ണ ഉൽപാദനേകന്ദ്രങ്ങളിലുണ്ടായ ഹൂതി ആക്രമണശേഷം അദ്ഭുതാവഹമായ വേഗത്തിൽ പഴയ അവസ്ഥയിലേക്ക് ഉൽപാദനം എത്തിച്ചതിെൻറ നാൾവഴികൾ വിവരിച്ച് സൗദി ഉൗർജ മന്ത്രി. റഷ്യയിലെ മോസ്കോവിൽ ‘അസ്ഥിരമായ ലോകത്ത് ഉൗർജ സഹകരണം’ എന്ന തലക്കെട്ടിൽ റഷ്യൻ എനർജി വീക്ക്ലി പരിപാടിയിലെ പ്രധാന സെഷനിൽ സംസാരിക്കുേമ്പാഴാണ് ഉൗർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അനുഭനങ്ങൾ പങ്കുവെച്ചത്.
സെപ്റ്റംബർ 14 ആക്രമണത്തിന് ശേഷം ഗവൺമെൻറും സൗദി ആരാംകോയുമായി ബന്ധപ്പെട്ട ഏജൻസികളും എണ്ണ വ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തിയ വലിയ ശ്രമങ്ങളുടെ ഫലമായാണ് ഉൽപാദനം പുനഃസ്ഥാപിക്കാനായത്. അബ്ഖൈഖിലും ഖുറൈസിലും എണ്ണ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിനു ശേഷം 72 മണിക്കൂറിനുള്ളിൽ മുമ്പുള്ളതുപോലെ എണ്ണ ഉൽപാദനം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്. വിശ്വസനീയവും സുരക്ഷിതവും സ്വതന്ത്രവുമായ എണ്ണ വിതരണ രാജ്യമെന്ന നിലയിൽ സൗദി അറേബ്യയുടെ പദവി ഇൗ നടപടികളിലൂടെ ഉയർത്തനായെന്നും ഉൗർജ മന്ത്രി പറഞ്ഞു.
അബ്ഖൈഖ്, ഖുറൈസ് എണ്ണശാലകളിൽ ആക്രമണമുണ്ടായ ആദ്യ 72 മണിക്കൂർ തനിക്ക് ഒരു പരിശീലനമായിരുന്നു. ഏറ്റെടുത്ത ചുമതല നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന നിമിഷങ്ങളായിരുന്നു അത്. സൗദി ഗവൺമെൻറിെൻറ പിന്തുണ നിർലോഭമായിരുന്നു. അതില്ലായിരുന്നുവെങ്കിൽ എെൻറ ദൗത്യ നിർവഹണത്തിനു സാധിക്കുമായിരുന്നില്ല.
സൽമാൻ രാജാവ്, കിരീടാവകാശി, വിവിധ ഗവൺമെൻറ് സ്ഥാപനങ്ങൾ, അരാംകോ കമ്പനി, അരാംകോയുമായി ബന്ധപ്പെട്ട ഇലക്ട്രിക് കമ്പനി, ഡിസാലിനേഷൻ സ്റ്റേഷനുകൾ, വ്യവസായം, സൗദിയിലെ ജനങ്ങൾ എന്നിവരുടെയൊക്കെ പൂർണ പിന്തുണ ലഭിച്ചെന്നും ഉൗർജ മന്ത്രി പറഞ്ഞു.നാമെല്ലാവരും ഇൗ വെല്ലുവിളിക്ക് വിധേയരാണ്. എനിക്ക് ഇവിടെ നിൽക്കാനും ഇവിടെ ഹാജരുള്ളവരോടോ, ഏതെങ്കിലും രാജ്യത്തു നിന്ന് എന്നെ കേൾക്കുന്നവരോടോ ചോദിക്കാൻ കഴിയുന്നതിൽ ഞാൻ ഏറെ അഭിമാനം കൊള്ളുന്നുണ്ട്. േലാകത്ത് ഏതൊരു രാജ്യത്തിനും സമൂഹത്തിനുമാണ് ഇതുപോലൊരു വെല്ലുവിളി നേരിടാനും അതിജയിക്കാനുമാകുക. എണ്ണ ഉൽപാദനത്തിെൻറ പകുതിയിലധികം നിർത്തിവെക്കേണ്ടിവന്ന സമയം.
ലോക എണ്ണ വിതരണം അഞ്ചു ശതമാനം അവതാളത്തിലായി. എണ്ണ വിതരണ മേഖലയിൽ സൗദിയുടെ ഖ്യാതി നഷ്ടപ്പെടുത്താനുള്ള ശ്രമം നടക്കുേമ്പാൾ ആദ്യത്തെ 72 മണിക്കൂറിനുള്ളിൽ തന്നെ ഉൗർജ പ്രതിസന്ധി പരിഹരിക്കാനായി. ഉത്തരവാദിത്തം ഏറ്റെടുത്ത് ജോലി നിർവഹിക്കാൻ ഞങ്ങൾ ശ്രമിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങൾ വിജയം വരിച്ചു. ഞങ്ങൾ പറയുന്നത് നിങ്ങൾക്ക് ബോധ്യപ്പെടുന്നുവെങ്കിൽ അത് നല്ല കാര്യം. അങ്ങനെയല്ലെങ്കിൽ ഞങ്ങളുടെ രാജ്യം സന്ദർശിക്കാൻ നിങ്ങളെ ക്ഷണിക്കുകയാണ്. അരാംകോ നിരവധി പത്രപ്രവർത്തകർക്ക് ആതിഥ്യമരുളി. ആരാംകോയുമായി ബന്ധപ്പെട്ട വിഷയം വിശലകനം ചെയ്യാൻ ലോക വിദഗ്ധരെ ക്ഷണിച്ചു. അരാംകോയുടെ ശക്തിയും സുരക്ഷിതത്വവും എണ്ണ വിതരണത്തിൽ ലോകത്തോടുള്ള പ്രതിബദ്ധതയും കാണുന്നതിന് എല്ലാവരേയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഉൗർജ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.