ദമ്മാം: സൗദി അരാംകോയിലെ ജീവനക്കാര്‍ക്ക് ഇന്സെൻറീവിനും ബോണസിനും പകരമായി ഓഹരികള്‍ നല്കാന് ആലോചന. ഇതിനായി ഒരു ബില്യണ്‍ ഡോളറിെൻറ ഓഹരികള്‍ അരാംകോ സ്വന്തമാക്കും. ഈ മ ാസം 17 മുതലാണ് സൗദി-അരാംകോയുടെ ഓഹരികള്‍ വില്പനക്കെത്തുക. 73,000 ജീവനക്കാരാണ് സൗദി അരാ ംകോയില് ജോലി ചെയ്യുന്നത്. ശമ്പളത്തിനൊപ്പം ഇൻസെൻറീവുകളും ബോണസുകളും കമ്പനി നല്‍കാറുണ്ട്.
ഇതിനുപകരമായി ആഗ്രഹിക്കുന്നവര്‍ക്ക് അരാംകോ ഓഹരികള്‍ നല്‍കും. ഇതിനായി ഒരു ബില്യണ്‍ ഡോളറിെൻറ ഓഹരികള്‍ സൗദി-അരാംകോ തന്നെ വാങ്ങി മാറ്റിവെക്കും. പ്രത്യേക നിബന്ധനകളും ഓഹരി സ്വന്തമാക്കുന്നതിന് ജീവനക്കാര്ക്കുണ്ടാകും. ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ ഈ മാസം 17നാണ് ഓഹരി വില്പന തുടങ്ങുക. ഡിസംബര്‍ നാലുവരെ വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി സ്വന്തമാക്കാം. അന്തിമ ഓഹരിവില ഡിസംബര്‍ അഞ്ചിന് മാത്രമേ പ്രഖ്യാപിക്കൂ.
ഓഹരി വില്പന സംബന്ധിച്ച രൂപരേഖ അരാംകോ പുറത്തിറക്കിയിട്ടുണ്ട്. ഒരാള്‍ കുറഞ്ഞത് പത്ത് ഓഹരികളെടുക്കണം. പരമാവധി എത്ര വേണമെങ്കിലും സ്വന്തമാക്കാം. ഡിസംബര്‍ അഞ്ചിനാണ് അരാംകോ ഓഹരിയുടെ മൂല്യം പ്രഖ്യാപിക്കുക. ആദ്യം ആഭ്യന്തര വിപണിയായ തദവ്വുലിലാണ് അരാംകോ ലിസ്റ്റ് ചെയ്യുന്നത്. ആദ്യ ആറു മാസത്തേക്ക് അരാംകോയുടെ പൂജ്യം ദശാംശം അഞ്ച് ശതമാനം ഓഹരി മാത്രമാണ് വിപണിയിലെത്തുക എന്നാണ് കമ്പനി നല്കുന്ന സൂചന.
ഡിസംബര്‍ നാലുവരെ ഓഹരി സ്വന്തമാക്കിയവര്‍ക്ക് ഡിസംബര്‍ അഞ്ചിന് ഓഹരിമൂല്യം പ്രഖ്യാപിച്ചശേഷം കൂടുതല്‍ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ക്ക് സാധിക്കില്ല. ആകെ വില്‍ക്കുന്ന അഞ്ചുശതമാനം ഓഹരിയില്‍ രണ്ടു ശതമാനത്തിെൻറ മൂല്യം 30 മുതല്‍ 40 ബില്യണ്‍ വരെ എത്തുമെന്നാണ് കമ്പനിയുടെ അവകാശ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.