അ​രാം​കോ​യു​ടെ പ്ര​സി​ഡ​ന്‍റും ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റു​മാ​യ എ​ൻ​ജി. അ​മീ​ൻ നാ​സ​ർ 

2030ഓ​ടെ വാ​ത​ക ഉ​ൽ​പാ​ദ​നം 60 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ അ​രാം​കോ

യാം​ബു: സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ അ​രാം​കോ 2030 ആ​കു​ന്ന​തോ​ടെ വാ​ത​ക ഉ​ൽ​പാ​ദ​നം 50 ശ​ത​മാ​നം മു​ത​ൽ 60 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു. സൗ​ദി അ​രാം​കോ​യു​ടെ പ്ര​സി​ഡ​ന്‍റും ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റു​മാ​യ എ​ൻ​ജി. അ​മീ​ൻ നാ​സ​റാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. വ്യ​വ​സാ​യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​യി വാ​ത​ക ഉ​ൽ​പാ​ദ​ന​വും ഊ​ർ​ജ ഉ​ൽ​പാ​ദ​ന​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​ത് അ​രാം​കോ​യു​ടെ ല​ക്ഷ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വാ​ത​ക ഉ​ൽ​പാ​ദ​നം പ്ര​തി​ദി​നം 130 ല​ക്ഷം ബാ​ര​ലി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് അ​രാം​കോ​യു​ടെ ല​ക്ഷ്യ​മെ​ന്നും ഓ​സ്ട്രി​യ​യി​ൽ ന​ട​ന്ന ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് പെ​ട്രോ​ളി​യം എ​ക്‌​സ്‌​പോ​ർ​ട്ടി​ങ്​ (ഒ​പെ​ക്) രാ​ജ്യ​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്​​ട്ര സി​മ്പോ​സി​യ​ത്തി​ൽ സം​സാ​രി​ക്ക​വേ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബ്ലൂ ​ഹൈ​ഡ്ര​ജ​ൻ ഉ​ൽ​പാ​ദ​നം ഒ​രു കോ​ടി 10 ല​ക്ഷം ട​ണ്ണി​ലെ​ത്തി​ക്കാ​നും കാ​ർ​ബ​ൺ സം​ഭ​ര​ണം വ​ർ​ധി​പ്പി​ക്കാ​നും അ​രാം​കോ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ന്നു.

സൗ​ദി​യു​ടെ സ​മ്പൂ​ർ​ണ വി​ക​സ​ന പ​ദ്ധ​തി​യാ​യ വി​ഷ​ൻ 2030നെ ​പി​ന്തു​ണ​ക്കാ​ൻ അ​രാം​കോ ല​ക്ഷ്യ​മി​ടു​ന്നു. എ​ൻ​ജി​നു​ക​ൾ, ക​പ്പ​ലു​ക​ൾ, സ​മു​ദ്ര വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പോ​ലു​ള്ള നി​ര​വ​ധി വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വാ​ത​ക​ങ്ങ​ളും ഊ​ർ​ജ ഉ​ൽ​പാ​ദ​ന​വും ന​ൽ​കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും അ​രാം​കോ സി.​ഇ.​ഒ ചൂ​ണ്ടി​ക്കാ​ട്ടി.

സൗ​ദി ഊ​ർ​ജ മ​ന്ത്രി അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ എ​ണ്ണ, വാ​ത​കം, ശു​ദ്ധ​മാ​യ ഊ​ർ​ജം എ​ന്നി​വ​യു​ടെ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള രാ​ജ്യ​ത്തി​​ന്‍റെ ത​ന്ത്ര​പ​ര​മാ​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ഈ ​വ​ർ​ഷം ആ​ദ്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. 4,000 കി​ലോ​മീ​റ്റ​ർ ഗ്യാ​സ് പൈ​പ്പ്‌​ലൈ​നു​ക​ൾ ചേ​ർ​ത്ത് വാ​ത​ക ഉ​ൽ​പാ​ദ​നം 60 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ് രാ​ജ്യം ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന് നി​ല​വി​ൽ വി​ക​സ​ന​ത്തി​​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ൾ ഉ​ണ്ടെ​ന്നും എ​ണ്ണ ഉ​ൽ​പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

2021 അ​വ​സാ​ന​ത്തി​ൽ രാ​ജ്യ​ത്തി​​ന്‍റെ എ​ണ്ണ വാ​ത​ക ശേ​ഖ​രം 337.3 ശ​ത​കോ​ടി ബാ​ര​ൽ ആ​യി​രു​ന്ന​ത് 2022 അ​വ​സാ​ന​ത്തി​ൽ 0.3 ശ​ത​മാ​നം വ​ർ​ധി​ച്ച് 338.4 ശ​ത​കോ​ടി ബാ​ര​ലി​ലെ​ത്തി​യ​ത് വ​ൻ നേ​ട്ട​മാ​യി. 2022ൽ ​പ്ര​കൃ​തി​വാ​ത​ക ശേ​ഖ​രം 2.2 ശ​ത​മാ​നം വ​ർ​ധി​ച്ച​തി​​ന്‍റെ ഫ​ല​മാ​യാ​ണ് മൊ​ത്തം എ​ണ്ണ, വാ​ത​ക ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​ത്. 

Tags:    
News Summary - Aramco to increase gas production by 60 percent by 2030

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.