ജിദ്ദ: വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ വരവിന് അനുമതി നൽകുക സൗദി ആരോഗ്യ മന്ത്രാലയം. ഇക്കാര്യത്തിൽ തീരുമാനമെടുക്കുക ആരോഗ്യ വകുപ്പായിരിക്കുമെന്ന് ഹജ്ജ്- ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിന്ദനാണ് വ്യക്തമാക്കിയത്. ഉംറ നിർവഹിക്കുന്നതിന് തീർഥാടകരെ അയക്കാൻ ഏത് രാജ്യങ്ങൾക്കൊക്കെ അനുമതി നൽകുമെന്ന് വൈകാതെ പ്രഖ്യാപിക്കും.
അത് ആരോഗ്യ മന്ത്രാലയമാണ് ചെയ്യുക. ഉംറ തീർഥാടനം ഘട്ടങ്ങളായാണ് പുനരാരംഭിക്കുന്നത്. മൂന്നാംഘട്ടമായ നവംബർ ഒന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെ ഉംറക്ക് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തോട് 'അൽഅഖ്ബാരിയ' ചാനലിലെ അഭിമുഖത്തിൽ പ്രതികരിക്കവേയാണ് ഹജ്ജ്- ഉംറ മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഉംറ പുനരാരംഭിക്കുന്ന ആദ്യ ഘട്ടമായ ഒക്ടോബർ നാല് മുതൽ ആഭ്യന്തര തീർഥാടകർക്ക് മാത്രമാണ് അനുമതി. 24 മണിക്കൂറിനിടെ 12 സംഘങ്ങൾക്കാണ് അനുമതി നൽകുക. തീർഥാടകരെ ഗ്രൂപ്പുകളായി തിരിക്കും. ഒാരോ ഗ്രൂപ്പിനും ഹറമിൽ ആരോഗ്യ വിദഗ്ധനുണ്ടാകും. 18നും 65നുമിടയിൽ പ്രായമുള്ള തീർഥാടകരെ മാത്രമേ ആദ്യഘട്ടത്തിൽ അനുവദിക്കൂ. ഉംറ അനുമതിപത്രത്തിന് ഫീസ് ഇൗടാക്കില്ല. 'ഇഅ്തമർനാ' മൊബൈൽ ആപ്പിലൂടെ പ്രവേശന നടപടികൾ പൂർത്തിയാക്കാത്തവരെ മസ്ജിദുൽ ഹറാമിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയില്ല.
തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണിത്. ഉംറ സുപ്രീം കമ്മിറ്റി ആരോഗ്യ സ്ഥിതിഗതികൾ വിലയിരുത്തും. ആപ്ലിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ എന്തെങ്കിലും സാേങ്കതിക തകരാർ ഉണ്ടെങ്കിൽ ബദൽ സംവിധാനം ഉണ്ടാകും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ആളുകൾക്ക് ഉംറ നിർവഹിക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ ഗവൺമെൻറ് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജിദ്ദ: ആരോഗ്യ മുൻകരുതൽ ചട്ടങ്ങൾ പാലിച്ച് ഉംറ തീർഥാടനം ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിെൻറ മുന്നോടിയായി ഇരുഹറം കാര്യാലയവും ഹജ്ജ്, ഉംറ മന്ത്രാലയവും യോഗം ചേർന്ന് വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.മക്കയിലെ കാര്യാലയ ആസ്ഥാനത്താണ് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസും ഹജ്ജ് ഉംറ കാര്യമന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദനും ചർച്ച നടത്തിയത്.ഉംറ തീർഥാടകരുടെയും മദീന സന്ദർശകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മികച്ച സംവിധാനങ്ങളും മുൻകരുതൽ നടപടികളും ഒരുക്കും. ഉംറ പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ ഇരുഹറം കാര്യാലയ മേധാവി സന്തോഷം പ്രകടിപ്പിച്ചു. ആരോഗ്യം, സാേങ്കതികം, എൻജിനീയറിങ്, ഗൈഡൻസ് എന്നീ മേഖലകളിൽ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചതായി ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
തീർഥാടകരുടെ സുരക്ഷക്കും ആശ്വാസത്തിനും മറ്റു വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇരുഹറം കാര്യാലയം നടത്തിവരുന്ന ശ്രമങ്ങൾക്ക് ഹജ്ജ് മന്ത്രി നന്ദി പറഞ്ഞു.ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്, സുരക്ഷ മേധാവികൾ, ഹജ്ജ് സുരക്ഷസേന മേധാവികൾ, ഇരുഹറം കാര്യാലയത്തിെൻറ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
ജിദ്ദ: 'ഇഅ്തമർനാ' ആപ് വഴി ലഭിക്കുന്ന അനുമതിപത്രം വ്യക്തി എന്ന നിലക്കായിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ സേവനകേന്ദ്രം അറിയിച്ചു. ഒരു അപേക്ഷയിൽ ഒരു അനുമതിപത്രമേ അനുവദിക്കൂ. ആശ്രിതരുണ്ടെങ്കിൽ അവർ വെവ്വേറെ അപേക്ഷിക്കണം. 'തവക്കൽനാ' ആപ്പുമായി ബന്ധിപ്പിക്കുമെന്നും വ്യക്തമാക്കി. ഉംറ തീർഥാടനം ആരംഭിക്കുന്നതിെൻറ മുന്നോടിയായി 'ഇഅ്തർമനാ' ആപ് ഞായറാഴ്ചയാണ് ഹജ്ജ് മന്ത്രാലയം പ്രവർത്തന സജ്ജമാക്കിയത്.
തീർഥാടകർക്ക് താമസസൗകര്യം ബുക്ക് ചെയ്യുക, യാത്രാസംവിധാനം തുടങ്ങിയ സേവനങ്ങൾകൂടി 'ഇഅ്തർമനാ' ആപ്പിലുണ്ടെന്ന് ഉംറ വികസന മേധാവി എൻജി. ഹിശാം അബ്ദുൽ മുൻഇം പറഞ്ഞു. ഇതെല്ലാം അനുബന്ധ സേവനങ്ങളാണ്. ആരോഗ്യ മുൻകരുതൽ ചട്ടങ്ങൾക്ക് അനുസൃതമായി ഉംറക്ക് അനുമതിപത്രം ലഭ്യമാക്കുകയാണ് ആപ്പിെൻറ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.