ബുറൈദ: ഖസീം പ്രവിശ്യയിലെ മലയാളികളുടെ കലാ സാംസ്കാരിക മേഖലക്ക് ഈണവും താളവുമേകിയ ഷാജൽ അടിവാരം മൂന്ന്ു ദശാബ്ദം തികക്കുന്ന പ്രവാസത്തിന് വിരാമമിടുകയാണ്. ഒരുകാലത്ത് ഖസീമിലെ പ്രവാസി മലയാളി കൂട്ടായ്മകളിൽ ഷാജലിെൻറ വിരലുകൾ മധുരം പൊഴിക്കാത്ത സംഗീത സായാഹ്നങ്ങളോ ഗസൽ സന്ധ്യകളോ ഉണ്ടായിട്ടുണ്ടാവില്ല. അന്ന് ഹാർമോണിയത്തിലൂടെ ആയിരുന്നെങ്കിൽ പിന്നീടത് കീബോർഡിലൂടെയായി.
ഇടക്കെപ്പോഴോ ജീവിത പ്രാരബ്ദങ്ങളിൽപെട്ട് പൊതുകൂട്ടായ്മകളിൽനിന്ന് അപ്രത്യക്ഷമായെങ്കിലും സംഗീതത്തെ കൈവിടാതെ കൂടെ കൂട്ടിയിരുന്നു. സംഗീതത്തെപ്പറ്റി ജ്ഞാനമില്ലാത്തവരെപോലും ഒരൊറ്റ കേള്‍വിയില്‍ ആരാധകരാക്കി മാറ്റുന്ന സംഗീതശൈലിയാണ് ഗായകൻ കൂടിയായ ഷാജലിേൻറത്. റിയാദ് ഇന്ത്യൻ എംബസിയിൽ ഉൾപ്പെടെ സൗദി അറേബ്യയിലെ നിരവധി വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ച ഈ പ്രതിഭയിലൂടെ ആൽബങ്ങളടക്കം സ്വന്തമായി ഈണം നൽകി കേരളത്തിലെ പ്രശസ്ത ഗായകർ ആലപിച്ച മനോഹരമായ നിരവധി ഗാനങ്ങളും പിറവികൊണ്ടിട്ടുണ്ട്. അടുത്തിടെ, അൽ ഖസീം മലയാളം മിഷനുവേണ്ടി സ്വന്തമായി രചനയും സംഗീതവും നിർവഹിച്ച 'മലയാളം...മലയാളം' എന്ന തീം സോങ് ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
ചെറുപ്പം മുതൽ ഉമ്മ ബീപാത്തുവിൽ നിന്ന് ലഭിച്ച മികച്ച പ്രോത്സാഹനമാണ് ഈ രംഗത്തേക്ക് തന്നെ വഴിതെളിച്ചതെന്ന് ഷാജൽ പറഞ്ഞു. കാഥികയും ഗായികയുമായ എം.എൻ. സുജാത ടീച്ചറാണ് തന്നിലെ കലാകാരനെ തിരിച്ചറിഞ്ഞതും സംഗീതത്തിെൻറ ബാലപാഠങ്ങൾ പകർന്നുനൽകിയതെന്നും ഷാജൽ ഇന്നും മനസ്സ് നിറയുന്ന കൃതജ്ഞതയോടെ സ്മരിക്കുന്നു. പിന്നീട് കോഴിക്കോട് രാധാകൃഷ്ണൻ മാസ്റ്ററുടെ കീഴിൽ ഹാർമോണിയം അഭ്യസിച്ചു. 28 വർഷം മുമ്പ് ഖസീം പ്രവിശ്യയിലെ ബുറൈദയിൽ എത്തിയ ഷാജലും കലാസാംസ്കാരിക രംഗത്തെ പ്രതിഭാധനരായ സുഹൃത്തുക്കളും ചേർന്ന് 'മലരണി' എന്ന കലാസാംസ്കാരിക കൂട്ടായ്മ രൂപവത്കരിച്ചു.
പിന്നീട്, ഖസീമിലുടനീളം നിരവധി കലാ സാംസ്കാരിക പരിപാടികളുടെ മുഖ്യ സംഘാടകനായും സംഗീത സംവിധായകനായും പ്രവർത്തിച്ചു. എന്നാൽ ഈ പ്രതിഭാധനന് അർഹിച്ച അംഗീകാരം ലഭിച്ചില്ല എന്ന വിഷമമാണ് സഹപ്രവർത്തകരായ ബക്കർ കൂടരഞ്ഞി, സക്കീർ പത്തറ, സി.സി. മുഹമ്മദ്, ബാബു എന്നിവർക്ക് പങ്കുവെക്കാനുള്ളത്. നാദിയയാണ് ഭാര്യ. മക്കൾ മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ഫൗസാൻ, ഫൈഹ ഫാത്തിമ, മുഹമ്മദ് ഫാദിൽ.വൈകാതെ നാട്ടിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.