അബഹ: അൽ സഫ്വ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന അസീർ പ്രവാസി സംഘം ഒമ്പതാമത് കേന്ദ്ര സമ്മേളനം ദമ്മാം നവോദയ രക്ഷാധികാരി ഹനീഫ മുവാറ്റുപ്പുഴ ഉദ്ഘാടനം ചെയ്തു. അബ്ദുൽൾ വഹാബ് കരുനാഗപളളി താല്ക്കാലിക അധ്യക്ഷനായി സമ്മേളന നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചു. ലോകമാകെ ഉണ്ടായിട്ടുള്ള സാമ്രാജ്യത്വ- അധിനിവേശങ്ങൾക്കെതിരെ പൊരുതിയും വർഗ്ഗീയ, ഫാസിസ്റ്റ് ശക്തികളുടെ ആക്രമണത്തിനിരയായും ധീര രക്തസാക്ഷിത്വം വരിച്ചവരുടെ സ്മരണകളുയർത്തുന്ന പ്രമേയം മുഹമ്മദ് ബഷീർ വണ്ടൂർ അവതരിപ്പിച്ചു.
ശേഷം സമ്മേളന നടപടിക്രമങ്ങൾക്കായി അബ്ദുൽൾ വഹാബ് കരുനാഗപ്പള്ളി, സുധീരൻ ചാവക്കാട്, പൊന്നപ്പൻ കട്ടപ്പന (പ്രസീഡീയം), മുഹമ്മദ് ബഷീർ, ഷാബ് ജഹാൻ, രാജേഷ് അൽ റാജി (പ്രമേയ കമ്മറ്റി), മനോജ് കണ്ണൂർ, മണികണ്ഠൻ ചെഞ്ചുളളി (മിനുട്ട്സ്), രാജഗോപാൽ (ക്രഡൻഷ്യൽ) എന്നീ ഉപകമ്മറ്റിളെ തെരഞ്ഞെടുത്തു.
ഷൗക്കത്തലി ആലത്തൂർ അനുശോചന പ്രമേയവും സുരേഷ് മാവേലിക്കര സംഘടനാ പ്രവർത്തന റിപ്പോർട്ടും റഷീദ് ചെന്ത്രാപ്പിന്നി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ ഏരിയ കമ്മറ്റി പ്രതിനിധികൾ നടത്തിയ പൊതുചർച്ചകൾക്കുള്ള മറുപടികൾ ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കരയും രക്ഷാധികാരി ബാബു പരപ്പനങ്ങാടിയും നൽകി.
കേന്ദ്ര സർക്കാരിെൻറ വിവിധ ജനവിരുദ്ധ നയങ്ങളെ വിമർശിച്ചും, സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്തും ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിരവധി പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.
അടുത്ത ഘട്ടത്തിലേക്കുള്ള 44 അംഗ കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പാനൽ ബാബു പരപ്പനങ്ങാടി അവതരിപ്പിച്ച് അംഗീകാരം നേടുകയും 22 അംഗങ്ങളടങ്ങിയ എക്സിക്യുട്ടിവ് അംഗങ്ങളെ തിരഞ്ഞെടുകയും ചെയ്തു. സംഘാടക സമിതി കൺവീനർ നിസാർ കൊച്ചി സ്വാഗതവും രഞ്ജിത്ത് വർക്കല നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സുരേഷ് മാവേലിക്കര (ജന. സെക്രട്ടറി), അബ്ദുൽൾ വഹാബ് കരുനാഗപള്ളി (പ്രസിഡന്റ്), രാജഗോപാൽ (ട്രഷറർ), ഷൗക്കത്തലി ആലത്തൂർ (റിലീഫ് കൺവീനർ), താമരാക്ഷൻ, അനുരൂപ് (വൈസ് പ്രസിഡൻന്റ്), സുധീരൻ ചാവക്കാട്, നിസാർ കൊച്ചി (ജോയി. സെക്രട്ടറി), മനോജ് കണ്ണൂർ (ജോയി. ട്രഷറർ), രഞ്ജിത്ത് (നോർക്ക), റഷീദ് ചെന്ത്രാപ്പിന്നി, പൊന്നപ്പൻ (മീഡിയ, കലാ, സാംസ്കാരികം), ഹാരിസ്, രാജേഷ് കറ്റിട്ട (മലയാളം മിഷൻ), ഷാജി പണിക്കർ (അക്ഷയ), സലീം കൽപ്പറ്റ, മുഹമ്മദ് ബഷീർ (സ്പോർട്സ്), രാജേഷ് അൽറാജി (സോഷ്യൽ മീഡിയ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.