അ​ഷ​റ​ഫ് ടാ​ക്സി​ക്ക് അ​ഷ്റ​ഫ് കൂ​ട്ടാ​യ്മ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ജി​ദ്ദ​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

അ​ഷ്റ​ഫ് കൂ​ട്ടാ​യ്മ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: 32 വ​ർ​ഷ​ത്തെ പ്ര​വാ​സം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന അ​ഷ്റ​ഫ് കൂ​ട്ടാ​യ്മ സൗ​ദി അ​റേ​ബ്യ നാ​ഷ​ന​ൽ ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ന്റും ജി​ദ്ദ ചാ​പ്റ്റ​ർ ട്ര​ഷ​റ​റു​മാ​യ മ​ങ്ക​ട മ​ണ്ഡ​ലം പ​ന​ങ്ങാ​ങ്ങ​ര സ്വ​ദേ​ശി ശ​റ​ഫി​യ്യ അ​ഷ്റ​ഫ് (ടാ​ക്സി)​ക്ക് അ​ഷ്റ​ഫ് കൂ​ട്ടാ​യ്മ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ജി​ദ്ദ ശ​റ​ഫി​യ്യ​യി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​ഷ്റ​ഫി​നെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മി​ട​യി​ൽ ‘ടാ​ക്സി’ എ​ന്ന അ​പ​ര​നാ​മ​ത്തി​ൽ സു​പ​രി​ചി​ത​മാ​ണ്. മ​ത, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ജി​ദ്ദ ശ​റ​ഫി​യ്യ അ​ൽ റ​യാ​ൻ പോ​ളി​ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ അ​ഷ്റ​ഫ് കൂ​ട്ടാ​യ്മ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​അ​ഷ്റ​ഫ് ബ​ദ​ർ അ​ൽ ത​മാം ഇ​രു​മ്പു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് അ​മ്പ​ല​ക്ക​ട​വ്, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് ബാ​പ്പു മ​ഞ്ചേ​രി, മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ഷ്റ​ഫ് ന​രി​ക്കു​നി, ജോ. ​സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് അ​ൽ റ​യാ​ൻ, അ​ഷ്റ​ഫ് പു​ത്തം​പ​ള്ളി, അ​ഷ്റ​ഫ് പു​തു​പ്പ​റ​മ്പ്, അ​ഷ്‌​റ​ഫ് വി​ള​യി​ൽ, അ​ഷ്റ​ഫ് വ​രി​ക്കോ​ട​ൻ, അ​ഷ്റ​ഫ് യൂ​നി​വേ​ഴ്സി​റ്റി, ടി.​ടി. അ​ഷ്റ​ഫ് ബ​ല​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Ashraf association Saudi National Committee granted travel permit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.