റിയാദ്: ഏഷ്യൻ രാജ്യങ്ങളുടെ തനത് ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്ന ഷോപ്പിങ് മേളക്ക് ലുലു ഹൈപർമാർക്കറ്റിെൻറ സൗദി ശാഖകളിൽ തുടക്കം. 'അമേസിങ് ഏഷ്യൻ' എന്ന പേരിൽ നടക്കുന്ന മേള എട്ട് രാജ്യങ്ങളുടെ സൗദിയിലെ അംബാസഡർമാർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിത്യോപയോഗ വസ്തുക്കൾ, പലവ്യഞ്ജനം, പഴവർഗങ്ങൾ, പച്ചക്കറിയിനങ്ങൾ, തണുപ്പിച്ച ഭക്ഷണവിഭവങ്ങൾ, രുചികരമായ ഭക്ഷ്യയിനങ്ങൾ, ഗൃഹോപകരണങ്ങൾ, ഫർണീച്ചറുകൾ, മറ്റ് വസ്തുക്കൾ തുടങ്ങിയ എല്ലാ ഉൽപന്നങ്ങളുടെയും വൈവിധ്യവും വൈപുല്യവുമായ ശേഖരം സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഇൗ മേള കാലത്ത് ലഭിക്കും.
റിയാദ് അവന്യൂ മാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബ്രൂണൈ അംബാസഡർ യൂസുഫ് ബിൻ ഇസ്മാഇൗൽ, ഇന്തോനേഷ്യ ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ആരിഫ് ഹിദായത്ത്, മലേഷ്യ അബ്ദുറസാഖ് അബ്ദുൽ വഹാബ്, മ്യാന്മർ അംബാസഡർ ടിൻ യു, ഫിലിപ്പീൻസ് അംബാസഡർ അദ്നാൻ വില്ലലുന അലോേൻറാ, സിംഗപ്പൂർ അംബാസഡർ വോങ് ചൗ മിങ്, തായ് എംബസി ചാർജ് ഡ അഫയേഴ്സ് സതാന കഷേംസാൻറ ന ആയുധ്യ, വിയറ്റ്നാം അംബാസഡർ വു വൈറ്റ് ഡങ് എന്നിവരും ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദും പെങ്കടുത്തു.
സൗദി പടിഞ്ഞാറൻ മേഖലയിലെ ഉദ്ഘാടന ചടങ്ങ് ജിദ്ദ അമീർ ഫവാസിലെ ഇവൻറ് മാളിലുള്ള ലുലു ഹൈപർമാർക്കറ്റിൽ നടന്നു. ഇന്തോനേഷ്യയുടെ കോൺസൽ ജനറൽ ഇകോ ഹർടോണോ, മലേഷ്യൻ ഡെപ്യൂട്ടി കോൺസൽ ജനറൽ ഫറ സ്യാഫിന ബഹരി, തായ് കോൺസറൽ ജനറൽ സൊറാജക് പുരാണസ്മൃതി, ഫിലിപ്പീൻസ് കോൺസൽ മേരി ജന്നിഫർ ഡി ഡിങ്ങൽ എന്നിവർ പെങ്കടുത്തു. ഏഷ്യൻ രാജ്യങ്ങളുമായി ലുലുവിന് അഭേദ്യമായ ബന്ധമാണുള്ളതെന്നും മലേഷ്യയിലും ഇന്തോനേഷ്യയിലും ൈഹപർമാർക്കറ്റുകളും ഏഷ്യാൻ മേഖലയിൽ ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങളുടെ വ്യാപകമായ വിതരണ ശൃംഖലയുമുണ്ടെന്നും ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.