ജിദ്ദ: തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കേന്ദ്രങ്ങളിൽ ആരോഗ്യ മുൻകരുതൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധന മുനിസിപ്പൽ കാര്യാലയം കർശനമാക്കി. തൊഴിലാളികൾ സംഘമായി താമസിക്കുന്ന കേന്ദ്രങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ആരോഗ്യ, സാേങ്കതിക, സുരക്ഷ നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് പരിശോധന വീണ്ടും ശക്തമാക്കിയിരിക്കുന്നത്. കൂട്ടായ താമസ സ്ഥലങ്ങൾക്കുള്ള ലൈസൻസ്, അതിന് നിശ്ചയിച്ച വ്യവസ്ഥകൾ എന്നിവ അറിയാൻ 'ബലദിയ' പോർട്ടൽ സന്ദർശിക്കാൻ മന്ത്രാലയം കെട്ടിട, സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രിലിലാണ് തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾക്കുള്ള ആരോഗ്യവ്യവസ്ഥകൾക്ക് മുനിസിപ്പൽ ഗ്രാമകാര്യ ഭവനമന്ത്രി മാജിദ് അൽഹുഖൈൽ അംഗീകാരം നൽകിയത്. കെട്ടിടത്തിന് നിർബന്ധമായുണ്ടായിരിക്കേണ്ട സാേങ്കതിക സൗകര്യങ്ങളും സംവിധാനങ്ങളും, ആരോഗ്യ നിബന്ധനകൾ, കോവിഡ് തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ എന്നിവ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചാൽ ചുമത്തുന്ന പിഴ എത്രയെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.