ഷമീർ മുഹമ്മദ് കുടുംബസഹായ ഫണ്ട് കൈമാറുന്നു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച കേളി കലാസാംസ്കാരിക വേദി മലസ് യൂനിറ്റ് അംഗം പുതു പൊന്നാനി സ്വദേശി ഷമീർ മുഹമ്മദിന്റെ കുടുംബത്തിനായി കേന്ദ്രകമ്മിറ്റിയും മലസ് ഏരിയ കമ്മിറ്റിയും സമാഹരിച്ച കുടുംബ സഹായ ഫണ്ട് കൈമാറി.
സി.പി.എം പൊന്നാനി ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ല കമ്മിറ്റി അംഗവും കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഖലീമുദ്ദീൻ, ഷമീർ മുഹമ്മദിന്റെ ഭാര്യാപിതാവ് മുജീബിന് ഫണ്ട് കൈമാറി. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് കേളിയുടെ പ്രവർത്തനങ്ങളെ കുറിച്ചും കുടുംബസഹായ ഫണ്ടിനെ കുറിച്ചും വിശദീകരണം നൽകി.
കേളി ദവാദ്മി മുൻ രക്ഷാധികാരി ഹംസ തവനൂർ, ബത്ഹ സെന്റർ യൂനിറ്റ് അംഗം ധനേഷ് പൊന്നാനി, സി.പി.എം പൊന്നാനി ഏരിയ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പൊന്നാനി സൗത്ത് ലോക്കൽ സെക്രട്ടറി പി.കെ. കുഞ്ഞിമുഹമ്മദ് മാസ്റ്റർ, പൊന്നാനി ബ്രാഞ്ച് സെക്രട്ടറി, ഷമീർ മുഹമ്മദിന്റെ സഹോദരൻ, ഭാര്യാസഹോദരന്മാർ കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.
കഴിഞ്ഞ 13 വർഷമായി റിയാദിലെ മലസിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു ഷമീർ മുഹമ്മദ്. നെഞ്ചുവേദനയെ തുടർന്ന് റിയാദിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും വീണ്ടും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 15ന് മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.