സൗ​ദി സ​ഖ്യ​സേ​ന വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​കി

യ​മ​നി​ൽ സൗ​ദി സൈ​ന്യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം; ര​ണ്ട്​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു, ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്

റി​യാ​ദ്​: സൗ​ദി സൈ​ന്യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സ​യൂ​ൺ ന​ഗ​ര​ത്തി​ലെ സ​ഖ്യ​സേ​ന​യു​ടെ ക്യാ​മ്പി​നു​ള്ളി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വ​മെ​ന്ന്​ യ​മ​നി​ലെ നി​യ​മാ​നു​സൃ​ത ഭ​ര​ണ​കൂ​ട​ത്തെ പി​ന്തു​ണ​ക്കു​ന്ന സ​ഖ്യ​സേ​ന​യു​ടെ വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​കി പ​റ​ഞ്ഞു.

യ​മ​ൻ പ്ര​തി​രോ​ധ സേ​ന​യി​ലെ അം​ഗ​മാ​ണ് സൗ​ദി സേ​ന​ക്കു​നേ​രെ വ​ഞ്ച​നാ​പ​ര​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഫ​സ്​​റ്റ്​ മി​ലി​ട്ട​റി ഡി​സ്ട്രി​ക്ടി​ലെ സേ​ന​യെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നും പി​ന്തു​ണ​ക്കു​ന്ന​തി​നു​മു​ള്ള ഒ​രു ക്യാ​മ്പി​ലാ​ണ് ഇ​ത് ന​ട​ന്ന​ത്.

യ​മ​ൻ നി​യ​മാ​നു​സൃ​ത ഭ​ര​ണ​കൂ​ട​ത്തെ​യും യ​മ​ൻ ജ​ന​ത​യു​ടെ ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള സ​ഖ്യ​സേ​ന​യു​ടെ ക്രി​യാ​ത്മ​ക​വും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ പ​ങ്കി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന യ​മ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ സ​ത്യ​സ​ന്ധ​രാ​യ ആ​ളു​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കാ​ത്ത യ​മ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സി​ലെ അം​ഗ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സ​ഖ്യ​സേ​ന വ​ക്താ​വ്​ പ​റ​ഞ്ഞു.

കാ​ര​ണ​ങ്ങ​ളും ല​ക്ഷ്യ​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ യ​മ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യി ഏ​കോ​പി​പ്പി​ച്ച് അ​ന്വേ​ഷ​ണം തു​ട​രും. കു​റ്റ​വാ​ളി​യെ പി​ടി​കൂ​ടി നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ ഏ​കോ​പ​നം ന​ട​ത്തു​ന്നു​ണ്ടെ​ന്നും വ​ക്താ​വ്​ വി​ശ​ദീ​ക​രി​ച്ചു. മ​രി​ച്ച സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും പ​രി​ക്കേ​റ്റ​യാ​ളെ​യും യ​മ​നി​ൽ​നി​ന്ന് സൗ​ദി​യി​​ലേ​ക്കെ​ത്തി​ച്ച​താ​യി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ൽ മാ​ലി​കി പ​റ​ഞ്ഞു.

Tags:    
News Summary - Attack on Saudi army in Yemen- Two soldiers killed- one injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.