ജിദ്ദ: സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും നിബന്ധനകളും അതിന്റെ ലംഘനങ്ങൾക്കുള്ള പിഴയും അവകാശലംഘനങ്ങൾക്കുള്ള നഷ്ടപരിഹാരവും വിശദീകരിക്കുന്ന പട്ടിക പുറത്തിറക്കി. മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സൗദിയുടെ ഔദ്യോഗിക ഗസറ്റ് (ഉമ്മുൽ ഖുറാ) വെള്ളിയാഴ്ചയാണ് ഇത് പ്രസിദ്ധീകരിച്ചത്. 55 തരം നിയമലംഘനങ്ങൾക്ക് 200 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുക.
രാജ്യത്തെ അംഗീകൃത ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരെല്ലാം ഈ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം അവ നിയമലംഘനങ്ങളായി കണക്കാക്കും. യാത്രക്കാർക്കുള്ള നിബന്ധനകളും ഇന്റർസിറ്റി (നഗരങ്ങൾക്കിടയിൽ) ബസ്, ഇൻട്രാസിറ്റി (നഗരത്തിനുള്ളിൽ) ബസ്, ഇന്റർസിറ്റി റെയിൽവേ, ഇൻട്രാസിറ്റി റെയിൽവേ, കപ്പൽ യാത്രക്കാർക്ക് അതത് വിഭാഗങ്ങൾ തിരിച്ചുമുള്ള നിബന്ധനകളും അതുമായി ബന്ധപ്പെട്ട ലംഘനങ്ങളും പിഴകളുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.