ജിദ്ദ: കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഇരു ഹറമുകളിലും ഏർപ്പെടുത്തിയ സാമൂഹിക അകലം പാലിക്കൽ നിർത്തലാക്കിയതായി ഇരുഹറം കാര്യാലയ വക്താവ് ഹാനി ബിൻ ഹുസ്നി ഹൈദർ പറഞ്ഞു. ശനിയാഴ്ച ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തെ തുടർന്നാണിത്.
ഞായറാഴ്ച പ്രഭാത നമസ്കാരം മുതലാണ് തീരുമാനം നടപ്പിൽ വന്നത്. കോവിഡിനെ നേരിടുന്നതിൽ വിവിധ വകുപ്പുകൾ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഈ തീരുമാനമെന്ന് വക്താവ് പറഞ്ഞു. ഇരുഹറമിലെത്തുന്നവർ മാസ്ക് ധരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും മസ്ജിദുന്നബവി സന്ദർശനത്തിനും അനുമതി പത്രം വേണമെന്ന നിബന്ധന ഒഴിവാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയവും വ്യക്തമാക്കി. കോവിഡ് മുൻകരുതൽ നടപടികൾ നീക്കം ചെയ്ത ശേഷമാണ് പുതിയ തീരുമാനങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്.
മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും മസ്ജിദുന്നബവി സന്ദർശനത്തിനും തവക്കൽന ആപ്ലിക്കേഷനിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉണ്ടായാൽ മതി. എന്നാൽ ഉംറക്കും റൗദയിലെ നമസ്കാരത്തിനും തവക്കൽന, ഇഅ്തമർന ആപ്ലിക്കേഷനിലൂടെ അനുമതി പത്രം നൽകുന്നത് തുടരുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.