അബ്ഹ: അസീർ പ്രവാസി സംഘം ബലിപെരുന്നാളിന്റെ രണ്ടും മൂന്നും ദിനങ്ങളിൽ സംഘടിപ്പിക്കുന്ന അസീർ സ്പോർട്സ് ഫെസ്റ്റ് 2023 സംഘാടക സമിതി രൂപവത്കരിച്ചു. ഇന്ത്യയിലേയും അറബ് നാടുകളിലേയും പ്രമുഖ ക്ലബുകളിലെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ഫുട്ബാൾ ടൂർണമെന്റും സൗദിയുടെ വിവിധ മേഖലകളിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന വടം വലി മത്സരങ്ങളുമാണ് അസീർ സ്പോട്സ് ഫെസ്റ്റിലൂടെ സംഘടിപ്പിക്കപ്പെടുന്നത്. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികളും നിലവിൽ വന്നു.
പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാൻ രാജഗോപാൽ ക്ലാപ്പന, കൺവീനറായി രാജേഷ്, ജോയന്റ് കൺവീനർമാരായി മനോജ് കണ്ണൂർ, നവാബ് ഖാൻ, വൈസ് ചെയർമാൻമാരായി സുരേന്ദ്രൻ സനായ്യ, അനുരൂപ്, ട്രഷറർമാരായി നിസാർ എറണാകുളം, റസാഖ് ആലുവ, പബ്ലിസിറ്റി കമ്മിറ്റിയിലേക്ക് രഞ്ജിത്ത് വർക്കല, ഹാരിസ്, രാജേഷ് അൽ റാജി, ഷംനാദ് എന്നിവരെയും തിരഞ്ഞെടുത്തു. ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായി ബഷീർ തരീബ്, സുരേന്ദ്രൻ പിള്ള, ബിജു സനായ്യ, വളന്റിയർ ടീം ക്യാപ്റ്റൻ ഷാബ് ജഹാൻ, ഉപ ക്യാപ്റ്റൻമാരായി രാജിവ് ലസ്മ, ഫുഡ് കമ്മിറ്റി അംഗങ്ങളായി താമരാക്ഷൻ, ഇബ്രാഹിം, ഗതാഗതസഹായം ഒരുക്കുന്നതിനായി മണികണ്ഠൻ, ഇബ്രാഹിം, ഷൈലേഷ്, മെഡിക്കൽ സഹായങ്ങൾക്കായി മുസ്തഫ കാരത്തൂർ, ഗിരീഷ് സറ, ഷഫീക്ക് തരീബ് എന്നിവരടങ്ങുന്ന ഉപകമ്മിറ്റികളെയും തിരഞ്ഞെടുത്തു.
16 ടീമുകളെ ഉൾപ്പെടുത്തി നടക്കുന്ന വടംവലി മത്സരങ്ങളെ നിയന്ത്രിക്കുന്നതിനായി പൊന്നപ്പൻ കട്ടപന (കൺ.), വിശ്വനാഥൻ (ചെയ.), സാങ്കേതിക സഹായങ്ങൾക്കായി ഷൗക്കത്തലി, കെ.വി. രാമൻ, കെ.ബി. ഉണ്ണി, ഷാജി പണിക്കർ, ജോൺസൺ, അശോകൻ ലഹദ്, അനിൽ അടൂർ, ബാജി ജോൺ, നിസാർ, ബാബുരാജൻ, രാജൻ കായംകുളം, പി.വി. അശോകൻ എന്നിവരെയും തിരഞ്ഞെടുത്തു. സംഘാടകസമിതി രൂപവത്കരണ യോഗം രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് താമരാക്ഷൻ അധ്യക്ഷനായിരുന്നു. റഷീദ് ചെന്ത്രാപ്പിന്നി, രാജഗോപാൽ, രാജേഷ്, വിശ്വനാഥൻ എന്നിവർ സംസാരിച്ചു. അസീർ പ്രവാസി സംഘം ആക്ടിങ് സെക്രട്ടറി അബ്ദുൽ വഹാബ് കരുനാഗപ്പള്ളി സ്വാഗതവും റസാഖ് ആലുവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.