ജുബൈൽ: അസോസിയേഷൻ ഓഫ് മലയാളി പ്രൊഫഷനൽസ് (ആംപ്സ്) ജുബൈൽ വിദ്യാർഥികൾക്കായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് പി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. രണ്ടു ഇനങ്ങളിൽ നടത്തിയ ഡബ്ൾസ് മത്സരത്തിൽ, ആറ് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള വിഭാഗത്തിൽ സുശാന്ത് മരിപ്പി-മോണിക്ക മരിപ്പി ടീം ഒന്നാം സ്ഥാനവും ഉർവശി ബുജാടെ-ഇഷിക സിങ് ടീം രണ്ടാം സ്ഥാനവും ബാസിം ഫാസിൽ-മുനവറുദ്ദീൻ, ജാൻവി സൻവർ-അപേക്ഷ മക്വാന ടീമുകൾ മൂന്നാം സ്ഥാനവും നേടി.
ഒമ്പത് മുതൽ 12 വരെ വിഭാഗത്തിൽ മാൻ പാട്ടീൽ-ശ്രീഹാം കുൽകർണി ടീം ഒന്നാം സ്ഥാനവും ഹീത് ദേശായ്-ആരോൺ ജോസി ടീം രണ്ടാം സ്ഥാനവും ലിജോൺ അലക്സ്-മിർസ ഇർഷാദ്, പ്രുത പർമാർ-ശ്രീലക്ഷ്മി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കെല്ലാവർക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനമായി സർട്ടിഫിക്കറ്റുകൾ നൽകി.
ആഷ്ലി ടൈറ്റസ് ആയിരുന്നു ഇവന്റ് ചെയർമാൻ. സാബു ക്ലീറ്റസ്, നിസാം യാകോബ്, സി.നൂഹ്, സഫയർ മുഹമ്മദ്, സുധീർ പ്രഭാകരൻ, റോഷ്ന നൗഷാദ്, മനോജ് നായർ, ഓം കുമാർ, ലിജു കെ. നൈനാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സുബൈർ നടുത്തൊടി മണ്ണിൽ, ശിവദാസ് ഭാസ്കർ, നിധിൻ, ജെഫിൽ, മനോജ് കുമാർ എന്നിവർ രജിസ്ട്രേഷൻ നടപടികൾ കൈകാര്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.