റിയാദ്: റിയാദിൽ വനിതകളുടെ ആദ്യ ബാസ്കറ്റ്ബാൾ ടൂർണമെൻറിന് ശനിയാഴ്ച തുടക്കമായി. ലീഡേഴ്സ് പ്രിപറേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻറിൽ എട്ടുടീമുകളാണ് പെങ്കടുക്കുന്നത്. അൽഅസീം, അൽതഹാദി, റിയാദ് ഇൗഗിൾസ്, ലിങ്ക്, സ്റ്റാലിയൻസ്, റിബൽസ്, റിയാദ് എലൈറ്റ്, ടൈറ്റാനിയം ടീമുകളാണ് അവ. റിയാദ് എലൈറ്റ്സും സ്റ്റാലിയൻസും തമ്മിലായിരുന്നു ആദ്യ മത്സരം. സൗദി മാസ് പാർട്ടിസിപ്പേഷൻ ഫെഡറേഷെൻറ കാർമികത്വത്തിലാണ് ടൂർണമെൻറ് സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് 10 നാണ് ഫൈനൽ. വനിതകൾക്ക് മാത്രമാണ് കളി കാണാൻ പ്രവേശനം ഉള്ളത്. പ്രവേശനം സൗജന്യമാണ്. കഴിഞ്ഞവർഷം നവംബറിൽ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ ജിദ്ദയിലെ ആദ്യത്തെ വനിത ബാസ്കറ്റ്ബാൾ ടൂർണമെൻറ് നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.