ജു​ബൈ​ലി​ൽ നാ​സ​ർ എ​സ്. അ​ൽ​ഹ​ജ്‌​രി കോ​ർ​പ​റേ​ഷ​നും (എ​ൻ.​എ​സ്.​എ​ച്ച്) ഗ​ൾ​ഫ് ഏ​ഷ്യ​ൻ കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 'ബീ​ച്ച് ക്ലീ​ൻ അ​പ് ഡ്രൈ​വ്' പ​രി​പാ​ടി​യി​ൽ നി​ന്ന്

ബീ​ച്ച് ക്ലീ​ൻ അ​പ് ഡ്രൈ​വ്; ശു​ചീ​ക​ര​ണ യ​ജ്ഞ​വും പ​രി​സ്ഥി​തി അ​വ​ബോ​ധ കാ​മ്പ​യി​നും

ജു​ബൈ​ൽ: വി​ഷ​ൻ 2030 മു​ന്നോ​ട്ട് വെ​ക്കു​ന്ന സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റീ​വി​ന്റെ ഭാ​ഗ​മാ​യു​ള്ള ‘ക്ലീ​ൻ സൗ​ദി ഗ്രീ​ൻ സൗ​ദി’ എ​ന്ന പ​രി​പാ​ടി നാ​സ​ർ എ​സ്. അ​ൽ​ഹ​ജ്‌​രി കോ​ർ​പ​റേ​ഷ​നും (എ​ൻ.​എ​സ്.​എ​ച്ച്) ഗ​ൾ​ഫ് ഏ​ഷ്യ​ൻ കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യും സം​യു​ക്ത​മാ​യി ‘ബീ​ച്ച് ക്ലീ​ൻ അ​പ് ഡ്രൈ​വ്’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചു.

ജു​ബൈ​ൽ ന​ഗ​ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് ജു​ബൈ​ൽ ബീ​ച്ചി​ലാ​ണ് ശു​ചീ​ക​ര​ണ യ​ജ്ഞ​വും പ​രി​സ്ഥി​തി അ​വ​ബോ​ധ​കാ​മ്പ​യി​നും സം​ഘ​ടി​പ്പി​ച്ച​ത്. ‘ന​മ്മു​ടെ ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​ൻ പ​ര​സ്പ​രം കൈ​കോ​ർ​ക്കാം’ എ​ന്ന ബാ​ന​റി​ലാ​യി​രു​ന്നു പ​രി​പാ​ടി. ജു​ബൈ​ൽ മു​നി​സി​പ്പാ​ലി​റ്റി ഈ​വ​ന്റ് ഡ​യ​റ​ക്ട​ർ ന​വാ​ഫ് അ​ൽ മു​ത്തൈ​രി യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​ന്റെ ഭീ​ക​ര​ത​യെ​ക്കു​റി​ച്ചും വൃ​ത്തി​യു​ടെ​യും സു​സ്ഥി​ര​ത​യു​ടെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ർ​ത്തി​ക്കൊ​ണ്ട് പ്ര​കൃ​തി​യു​ടെ ത​ന​താ​യ അ​വ​സ്ഥ പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ശ്ര​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും എ​ൻ.​എ​സ്.​എ​ച്ച് ഏ​രി​യ മാ​നേ​ജ​ർ ടി.​സി. ഷാ​ജി വി​ശ​ദീ​ക​രി​ച്ചു.

ഈ ​പ​രി​പാ​ടി ആ​ഗോ​ള പാ​രി​സ്ഥി​തി​ക വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​തൃ​ക​യാ​ണ് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബോ​ബി പോ​ൾ, വ​ദ അ​ൽ​സു​ബൈ തു​ട​ങ്ങി​വ​ർ സം​സാ​രി​ച്ചു. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളും, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

Tags:    
News Summary - Beach Clean Up Drive and environmental awareness campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.