ബുറൈദ: അൽഖസീം പ്രവിശ്യയിലെ പ്രധാന പട്ടണങ്ങളിലൊന്നായ ഉനൈസയിൽ ഇൗത്തപ്പഴ മേളക്ക് തുടക്കമായി.ഖസീം ഗവർണറേറ്റിെൻറയും ഉനൈസ മുനിസിപ്പാലിറ്റിയുടെയും ചേംബർ ഒാഫ് കോമേഴ്സിെൻറയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ചയാണ് മേള ആരംഭിച്ചത്.
ഉനൈസ സെൻട്രൽ മാർക്കറ്റിൽ സംഘടിപ്പിച്ചിരിക്കുന്ന വിപണനോത്സവത്തിലേക്ക് ധാരാളം കച്ചവടക്കാരും കാഴ്ചക്കാരും പൊതുജനങ്ങളും എത്തിത്തുടങ്ങി. കച്ചവടക്കാരുടെയും വാങ്ങാനെത്തിയവരുടെയും വലിയ സാന്നിധ്യത്തെ സാക്ഷിയാക്കി ഇൗത്തപ്പഴ ലേലവും വിൽപനയും ആരംഭിച്ചു.
രാജ്യത്തെ പ്രധാന ഇൗത്തപ്പഴ കൃഷി മേഖലകളിലൊന്നായ ഉനൈസയിൽനിന്ന് പണ്ടുകാലത്ത് മറ്റു ഭാഗങ്ങളിലേക്ക് ഇൗത്തപ്പഴം കൊണ്ടുപോയിരുന്നതിെൻറ ഒാർമപ്പെടുത്തലായി അന്ന് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന പഴയകാല വാഹനങ്ങളുടെ പ്രതീകാക്തമക പ്രദർശനം മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.