ബുറൈദ: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന് പിന്തുണയുമായി അൽ ഖസീം പ്രവാസി സംഘം ആഭിമുഖ്യത്തിൽ വാക്സിൻ ചലഞ്ചിന് തുടക്കം. ഇതിെൻറ ഭാഗമായി നടന്ന ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് കേളി കലാ സാംസ്കാരിക വേദി മുഖ്യ രക്ഷാധികാരി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
ഖസീം പ്രവാസി സംഘം പ്രസിഡൻറ് സി.സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സർക്കാറിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും അതിജീവന പോരാട്ടത്തിലും പ്രവാസികളുടെ പങ്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും വാക്സിൻ ചലഞ്ചുമായി സഹകരിക്കാൻ മുഴുവൻ പ്രവാസി സമൂഹവും മുന്നിട്ടിറങ്ങണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ.പി.എം. സാദിഖ് അഭ്യർഥിച്ചു. ജനറൽ സെക്രട്ടറി പർവീസ് തലശ്ശേരി പരിപാടിയെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം നൽകി. വിവിധ സംഘടന പ്രതിനിധികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പ്രവർത്തകരും പരിപാടിയിൽ സംസാരിച്ചു.
പ്രമോദ് കുര്യൻ (ഒ.ഐ.സി.സി), സുൽഫിക്കർ ഒറ്റപ്പാലം (ഇന്ത്യൻ ഇസ്ലാഹി സെൻറർ), എൻജിനീയർ മുഹമ്മദ് ബഷീർ (സെക്രട്ടറി, മലയാളം മിഷൻ അൽ ഖസീം), ശരീഫ് തലയാട് (അൽ ഖസീം മീഡിയ പ്രതിനിധി), ഡോ. ലൈജു (ആരോഗ്യ വിദഗ്ധൻ), ശിഹാബ് സമാമ (ഐ.സി.എഫ്) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ആശംസ നേർന്നു.
ഖസീം പ്രവാസി സംഘം യൂനിറ്റ്, ഏരിയ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും വാക്സിൻ കാമ്പയിൻ വിജയിപ്പിക്കാനുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു. ജിതേഷ് പട്ടുവം സ്വാഗതവും ഉണ്ണി കണിയാപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.