ദമ്മാം: അമേരിക്കൻ കോൺസുലേറ്റും സൗദി െസാൈസറ്റി ഫോർ കൾച്ചറൽ ആർട്സും സംയുക്തമായി ഒരുക്കുന്ന അന്താരാഷ്ട്ര ചിത്രപ്രദർശനത്തിന് ദമ്മാമിൽ തുടക്കം. അമേരിക്കൻ കോൺസൽ ജനറൽ ഡേവിഡ് എഡ്ജിൻറൺ പ്രദർശനത്തിെൻറ ഉദ്ഘാടനം നിർവഹിച്ചു. ദമ്മാമിലെ സൊസൈറ്റി ആസ്ഥാനെത്ത അബ്ദുല്ല അൽ ഷൈഖ് ആർട്ട് ഹാളിലാണ് പ്രദർശനം. നവംബർ 11 വരെ പ്രദർശനം നീളും. അമേരിക്കയിലെയും സൗദിയിലേയും അതിപ്രശസ്ത ഫോേട്ടാഗ്രാഫർമാരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. ആഗസ്റ്റിൽ ജിദ്ദയിലും ഒക്ടോബറിൽ റിയാദിലും നടന്ന പ്രദർശന വിജയത്തെ തുടർന്നാണ് ദമ്മാമിലും ഫോേട്ടഗ്രാഫി എക്സിബിഷൻ നടത്താൻ സംഘം തീരുമാനിച്ചത്.
െഎതിഹാസികമായ ഷികാഗോ തിയറ്റർ, സാൻ ഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലം, അരിസോണ മരുഭൂമിയിലെ ചുവന്ന മണൽ, എംപ്റ്റി കോർട്ടറിലെ സുവർമ മണൽക്കൂനകൾ എന്നിവയുൾപ്പെടെ അതിപ്രശസ്തവും വ്യത്യസ്തവുമായ ചിത്രങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 70 വർഷമായി ഇരുരാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന കലാപരവും സാംസ്കാരികപരവുമായ കൈമാറ്റം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് പ്രദർശനം.
കിഴക്കൻ പ്രവിശ്യയിലെ ഫോട്ടോഗ്രാഫർമാരായ ഹസ്സൻ ഹൈദർ അൽ അവാമി, നജീബ് ഹസൻ അബ്ദുൽ ആൽ, അബ്ദുല്ല മുഹമ്മദ് അൽ ബത്ത, മുസ്തഫ അബ്ദുൽ അസിം അൽ അബു ദീബ്, ഹാനി ഇസ്സ അൽ മർഹൂൺ, ഖാലിദ് ജാഫർ അൽ മട്രോദ്, നൈം ഇബ്രാഹിം അൽ മുതവ, മുഹമ്മദ് അബ്ദുല്ല അൽ ഖരാരി, ഹാനി അലി അൽ മൂസ, ഫാത്തിമ മുഹമ്മദ് അൽ സബീഹ, യൂസഫ് അബ്ദുല്ല അൽ മസൂദ്, ഹുസൈൻ അലി മുഹമ്മദ് അൽ ഖുവൈദി, മുഹമ്മദ് സാലിഹ് അൽ ഷബീബ്, അലി അബ്ദുല്ല അൽ മുബാറക്, നാസർ അലി അൽ-നാസർ എന്നിവരുടെ ചിത്രങ്ങൾ ഇതിൽ ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കൻ ചിത്രകാരന്മാരായ മിഖേൽ മാനിറ്റസ്, ലാക്കോട്രിക് വിൽസൻ, പോൾ ലോറി തുടങ്ങി 23ഒാളം പേരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും. സാംസ്കാരികവും കലാപരവുമായ സൗദിയുടെ മുന്നേറ്റക്കെക്കുറിച്ചുള്ള പഠനം കഴിഞ്ഞദിവസം ഇത്ര പുറത്തുവിട്ടിരുന്നു. കൂടുതൽ രാജ്യങ്ങളും അവിടങ്ങളിലെ കലാകാരന്മാരുമായും ചേർന്ന് കലാസാംസ്കാരിക മേഖലകളിൽ കൂടുതൽ കൊടുക്കൽ വാങ്ങലുകൾ നടത്താൻ സൗദി െസാൈസറ്റി ഫോർ കൾച്ചറൽ ആർട്സ് കൂടുതൽ ഉത്സാഹിക്കുകയാെണന്ന് സൊൈസറ്റി ചെയർമാൻ യുസുഫ് അൽ ഹർബി പറഞ്ഞു.
ആഗസ്റ്റിൽ ഇന്ത്യൻ കാലിഗ്രാഫി ചിത്രകാരിയുടെ പ്രദർശനവും സൊസൈറ്റി സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.