റിയാദിലെ ബെസ്റ്റ് വേ ഡ്രൈവേഴ്സ് അസോസിയേഷൻ ആറാം വാർഷികാഘോഷം
റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്സ് അസോസിയേഷൻ ആറാം വാർഷികം ആഘോഷിച്ചു. റിയാദ് അസീസിയ നെസ്റ്റോ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. പരിപാടി എയർ ഇന്ത്യ റീജനൽ മാനേജർ ഗ്യാൻ സിങ് ടോമർ ഉദ്ഘാടനം ചെയ്തു.
ബെസ്റ്റ് വേ പ്രസിഡന്റ് അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു. 'ആസ്റ്റർ സനദ് ആശുപത്രി അറേബ്യൻ സീസൺ 2022'എന്ന പേരിൽ നടന്ന പരിപാടിയിൽ ജീവകാരുണ്യപ്രവർത്തകരായ നാസർ മാനു, ഫാദർ ഡേവിസ് ചിറമേൽ, അഭിനേതാവ് വിനോദ് കോവൂർ, കെ.സി. കമ്മുക്കുട്ടി എന്നിവർ മുഖ്യാതിഥികളായി.
ആസ്റ്റർ സനദ് ആശുപത്രി സി.ഇ.ഒ ഡോ. അദ്നാൻ, ബെസ്റ്റ് വേ ചെയർമാൻ മജീദ് പൂളക്കാടി, സെക്രട്ടറി ബിബിൻ ആലപ്പുഴ, ട്രഷറർ ഷൗക്കത്ത് അലി, സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, സിദ്ദീഖ്, പ്രോഗ്രാം കോഓഡിനേറ്റർ അനൂപ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.