പക്ഷിപ്പനി: ഡെന്മാർക്കിൽനിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ വിലക്ക്​

ജിദ്ദ: രൂക്ഷമായ പക്ഷിപ്പനി പടർന്നു പിടിച്ചതിനെത്തുടർന്ന് ഡെന്മാർക്കിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കും സൗദിയിൽ താൽക്കാലിക വിലക്കേർപ്പെടുത്തി. സെൻട്രൽ ഡെൻമാർക്ക് മേഖലയിൽ ഉയർന്ന രോഗകാരിയായ പക്ഷിപ്പനിയുടെ ആവിർഭാവം പ്രസ്താവിക്കുന്ന വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (ഒ.ഐ.ഇ) പുറപ്പെടുവിച്ച റിപ്പോർട്ടുകൾ പരിഗണിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ്​ (എസ്.എഫ്.ഡി എ) തീരുമാനമെടുത്തത്.

റഷ്യൻ ഫെഡറേഷനിലെ സ്റ്റാവ്രോപോളിൽനിന്നും ഇൻഫ്ലുവൻസ പൊട്ടിപ്പുറപ്പെട്ടതിനാൽ കഴിഞ്ഞ മാസം കോഴിയിറച്ചിയും മുട്ടയും ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചിരുന്നു.

Tags:    
News Summary - Bird flu: Saudi Arabia bans chicken and eggs from Denmark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.