ഗാന്ധിജിയുടെ ചിത്രം സഹിതമുള്ള ’സബഖ്’ പത്രത്തിലെ വാർത്ത

പ്രവാചക നിന്ദക്ക്​ ഗാന്ധിജിയുടെ വാക്കുകളാൽ​ മറുപടി പറഞ്ഞ്​ സൗദി ദിനപത്രം

യാംബു: ബി.ജെ.പിയുടെ ദേശീയ വക്താവ് നുപുർ ശർമ, ഡൽഹി മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിൻഡാൽ എന്നിവർ നടത്തിയ പ്രവാചകനിന്ദക്കെതിരെ മഹാത്​മ ഗാന്ധി പ്രവാചകനെ കുറിച്ച്​ പറഞ്ഞിട്ടുള്ള വാക്കുകൾ കൊണ്ട്​ മറുപടി പറഞ്ഞ്​ സൗദിയിലെ പ്രമുഖ ദിനപത്രം. വിവിധ അറബ് പത്രങ്ങളിലും ചാനലുകളിലും വിഷയത്തിൽ ചർച്ചകളും പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ്​ സൗദിയിലെ മുൻനിര ഓൺലൈൻ ദിനപത്രമായ 'സബഖ്' ഗാന്ധിജിയുടെ ചിത്രം സഹിതം പ്രസിദ്ധീകരിച്ച വാർത്തയിൽ അദ്ദേഹത്തി​െൻറ പ്രവാചകനെ കുറിച്ചുള്ള വിഖ്യാത പരാമർശങ്ങൾ ഉൾപ്പെടുത്തിയത്​.

ഹീനമായ നിന്ദവചസുകൾ ഉരുവിടുന്നവർ രാഷ്​ട്രപിതാവി​െൻറ വാക്കുകൾ ഓർമിക്കണം എന്നാണ്​ വാർത്ത ആവശ്യപ്പെടുന്നത്​. അങ്ങനെയെങ്കിലും അവർക്ക്​ ലജ്ജയുണ്ടാവുകയും ഖേദപ്രകടനം നടത്തുകയും ചെയ്യ​െട്ട എന്ന്​ ആശിച്ചാണ്​ ഇന്ത്യയിലെ 20 കോടിയോളം മുസ്‌ലിംകളുടെ വികാരങ്ങൾ ​വ്രണപ്പെട്ടു എന്ന തലക്കെട്ടിലുള്ള വാർത്ത അവസാനിക്കുന്നത്​. ജനരോഷം പടർത്തിയത്​ രാജ്യത്തെ ബി.ജെ.പി നേതാക്കളുടെ നിന്ദാപരമായ പ്രസ്​താവനകളാണെന്ന്​ പത്രം പറയുന്നു.

വലിയ വിവാദങ്ങൾക്ക് തീ കൊളുത്തിയ ഫ്രാൻസിലെ ഷാർലി ഹെബ്ദോ എന്ന വാരിക മുഹമ്മദ് നബിയെ അപഹസിച്ച് പ്രസിദ്ധീകരിച്ച കാർട്ടൂൺ 2005-ൽ ഡച്ച് ദിനപത്രമായ യിലാന്‍സ് പോസ്റ്റന്‍ വൻ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. അതിന് ശേഷം 17 വർഷം പിന്നിട്ട ശേഷമാണ് ഇത്തരത്തിൽ വിവാദമായ പരാമർശം പ്രകടമായത് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് ഗാന്ധിജിയുടെ മഹത്തരമായ സന്ദേശം പത്രം ഓർമപ്പെടുത്തുന്നത്.

ജനസംഖ്യയിൽ ഇന്ത്യയിലെ രണ്ടാം സ്ഥാനത്തുള്ള മുസ്‌ലിംകളുടെ വികാരങ്ങൾ മാനിക്കാതെ ചെയ്ത പരാമർശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്താൻ ഇടയാക്കുമെന്നും പത്രം ഓർമപ്പെടുത്തുന്നു. ആധുനിക ഇന്ത്യയുടെ പിതാവും കഴിഞ്ഞ നൂറ്റാണ്ടിലെ സ്വാതന്ത്ര്യസമരത്തി​െൻറ നായകനായി അറിയപ്പെടുന്ന ഇതിഹാസ പുരുഷനുമായ മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ പ്രവാചക നിന്ദ നടത്തിയവർ മറന്നു.

ഒരു ഇന്ത്യൻ പത്രത്തോട് ഗാന്ധിജി പ്രവാചകനെക്കുറിച്ച് നടത്തിയ പരാമർശങ്ങളായി​ പത്രം എഴുതിയത്​ ഇങ്ങനെ​: 'ഇസ്‌ലാം അതി​െൻറ മഹത്വം വിളമ്പരം ചെയ്ത് ലോകത്തി​െൻറ കിഴക്കും പടിഞ്ഞാറും വിവിധ പ്രദേശങ്ങളിലും വ്യാപിക്കുകയാണെന്ന്​ എനിക്ക് പൂർണമായി ബോധ്യപ്പെട്ടിരിക്കുന്നു. പ്രവാചകൻ മുഹമ്മദ് ലാളിത്യം നിറഞ്ഞതും വാഗ്ദാനങ്ങളിൽ കൃത്യത പാലിക്കുന്നതുമായ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തി​െൻറ പ്രവർത്തനങ്ങളിൽ ആത്മാർഥത, സുഹൃത്തുക്കളോടും അനുയായികളോടും സ്നേഹവും കാരുണ്യവും, ത​െൻറ നാഥനിലും സന്ദേശത്തിലും തികഞ്ഞ വിശ്വാസത്തോടെയുള്ള ധീരത തുടങ്ങിയ ഗുണങ്ങൾ ഇസ്‌ലാം മതത്തി​െൻറ പ്രചാരണത്തിന് വഴിയൊരുക്കി.

സംശയമില്ലാതെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം ഉൾക്കൊള്ളുന്ന ഇസ്‌ലാമി​െൻറ സവിശേഷതകൾ അറിയാൻ ഞാൻ ആഗ്രഹിച്ചു. പ്രവാചക ജീവിതത്തി​െൻറ ഒരു ഭാഗം ഞാൻ വായിച്ചുകഴിഞ്ഞപ്പോൾ അത്തരമൊരു ജീവിതം തനിക്ക് ഇല്ലാതെ പോയതിൽ എനിക്ക്​ ഖേദം തോന്നി. ഈ മഹത്തായ മതത്തെക്കുറിച്ചും അതി​െൻറ ദൂത​െൻറ ജീവിതത്തെക്കുറിച്ചും കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.' മറ്റൊരവസരത്തിൽ ഗാന്ധിജി പറഞ്ഞതും പത്രം എടുത്തെഴുതുന്നു: 'ഇസ്​ലാമി​െൻറ പ്രവാചകനെയും അദ്ദേഹത്തി​െൻറ സന്ദേശത്തെയും അറിയാൻ കഴിഞ്ഞത് ഇന്ത്യയുടെ മഹത്തായതും അനശ്വരവുമായ വിമോചനത്തിനായി എന്നെ പ്രേരിപ്പിച്ചു.'

Tags:    
News Summary - BJP leader insulted Prophet Muhammad: Saudi daily responding with Gandhijis words

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.